Sun. Jul 26th, 2026

വീട്ടുജോലിക്കാരിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. മുട്ടാര്‍ യക്ഷിവിളകാവിന് സമീപം പഞ്ചവടിയില്‍ ഡോക്ടര്‍ അനില്‍ ജി (48 ) യെ ആണ് പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചുരനാടുള്ള ആശുപത്രിയിലെ ദന്ത ഡോക്ടര്‍ ആണ് പ്രതി.