Sun. Jul 26th, 2026

പ്രണയം നടിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണെന്ന് എന്‍.എസ്.എസ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു.

പ്രണയം നടിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വശംവദരാകാതിരിക്കാന്‍ സമുദായസംഘടനകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എന്‍എസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു.