മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സഹകരണ ബേങ്കില്‍ 1,021 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഇതിന്റെ മുഖ്യ സൂത്രധാരന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എയും അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബേങ്ക് സെക്രട്ടറിയുമായ വി കെ ഹരികുമാറുമാണെന്നും അദ്ദേഹം സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ നൂറിലേറെ പേജ് വരുന്നതാണ് വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട്.

കുഞ്ഞാലിക്കുട്ടി എ ആര്‍ നഗറിനെ കേരളത്തിലെ സ്വിസ് ബേങ്കാക്കി മാറ്റി. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ ടൈറ്റാനിയം അഴിമതിയിലൂടെ ആര്‍ജിച്ച പണമാകണം എ ആര്‍ നഗറിലെ വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. മലബാര്‍ സിമന്റ്‌സ്, കെ എം എം എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതി തുകയും ഇവിടെ നിക്ഷേപിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖ് എ ആര്‍ നഗര്‍ ബേങ്കില്‍ നടത്തിയ മൂന്ന് കോടിയുടെ ഇടപാട് ആര്‍ ബി ഐയുടെ അന്വേഷണ പരിധിയിലാണ്. ബേങ്കിലെ 12 ജീവനക്കാര്‍ക്ക് 6.8 കോടിയുടെ അനധികൃത നിക്ഷേപമുണ്ട്. തെളിവ് നശിപ്പിക്കാന്‍ സോഫ്റ്റ് വെയറിലും കൃത്രിമം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നതായും കെ ടി ജലീല്‍ എം എല്‍ എ ചൂണ്ടിക്കാട്ടി.