Sat. Nov 14th, 2026

കോതമംഗലത്ത് ദന്തൽ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശിനി മാനസ (24)യാണ് കൊല്ലപ്പെട്ടത്. കാമുകൻ രോഹിനും കണ്ണൂർ സ്വദേശിയാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ധിരാ ഗാന്ധി ദന്തല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനസ. പെണ്‍കുട്ടി വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് സംഭവം. കൃത്യത്തിനു ശേഷം കാമുകന്‍ രാഖിന്‍ ജീവനൊടുക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. മാനസ സുഹൃത്തുക്കൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു , അവിടെ അതിക്രമിച്ചു കയറിയ റോഹിൻ മനസയെ ബലമായി അടുത്ത റൂമിലേക്ക് പിടിച്ചുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.