Thu. Apr 18th, 2024

ഐഫോൺ 12 മോഡൽ ഇന്ത്യന്‍ വിപണികളിലെത്തി. ഐഫോൺ 12 മിനി പർപ്പിൾ കളർ വേരിയന്റും എയർടാഗും ഐഫോൺ 12ഐഫോൺ 12മാണ് വിപണിയിലെത്തിയിരിക്കുന്നത്‌. ഇതിനൊപ്പം അന്താരാഷ്ട്ര വിപണികളിലും ഇപ്പോൾ ഐഫോൺ 12 വിൽപ്പനയ്‌ക്കെത്തി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച്ച നടന്ന സ്പ്രിംഗ് ലോഡഡ് ഇവന്റിൽ ആപ്പിൾ ഐഫോൺ 12 സീരീസിൻറെ പുതിയ കളർ ഓപ്ഷനും എയർടാഗും അവതരിപ്പിച്ചു. ഐപാഡ് പ്രോ (2021), ഐമാക് (2021), പുതിയ ആപ്പിൾ ടിവി 4 കെ എന്നിവയ്ക്കായി പ്രീ-ഓർഡറുകൾ എടുക്കുവാൻ കമ്പനി ആരംഭിച്ചു. ഈ മൂന്ന് ഡിവൈസുകളും നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അപ്‌ഗ്രേഡുകളുടെ ഒരു ലിസ്റ്റ് ഉൾപ്പെടുത്തി വിർച്വൽ ഇവന്റിൽ അവതരിപ്പിക്കുകയുണ്ടായി.

പർപ്പിൾ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ വില ഇന്ത്യയിൽ വരുന്ന പതിവ് വേരിയന്റുകൾക്ക് തുല്യമാണ്. പർപ്പിൾ ഐഫോൺ 12 ൻറെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 128 ജിബി മോഡലിന് 84,900 രൂപയും വില നൽകിയിട്ടുണ്ട്. ടോപ്പ്-ഓഫ്-ലൈൻ 256 ജിബി ഓപ്ഷന് 94,900 രൂപയും വില നൽകിയിട്ടുണ്ട്. പർപ്പിൾ ഐഫോൺ 12 മിനിയുടെ 64 ജിബി സ്റ്റോറേജ് ഓപ്ഷന് 69,900 രൂപയും, 128 ജിബി, 256 ജിബി മോഡലുകൾക്ക് യഥാക്രമം 74,900 രൂപ, 84,900 രൂപയുമാണ്‌ വില വരുന്നത്.

ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി പർപ്പിൾ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ ഇപ്പോൾ വിൽപ്പന നടത്തുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ആപ്പിൾ അംഗീകൃത റീസെല്ലർ സ്റ്റോറുകളിൽ നിന്നും ഇത് വാങ്ങാവുന്നതാണ്. നിങ്ങൾ പുറത്തെ ഒരു ആപ്പിൾ ഷോപ്പിൽ പോയാണ് ഈ ഹാൻഡ്‌സെറ്റ് വാങ്ങുവാൻ തീരുമാനിക്കുന്നതെങ്കിൽ മാസ്കുകൾ ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും, മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മറക്കാതിരിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള മറ്റ് ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോമുകളിൽ ഇതുവരെ വിൽപ്പന ആരംഭിച്ചില്ല.

എയർടാഗിൻറെ ഒരു യൂണിറ്റിന് 3,190 രൂപയാണ് വില വരുന്നത്. നാല് യൂണിറ്റ് പായ്ക്കിന് 10,900 രൂപയുമാണ് വില വരുന്നത്. ഫ്രീ എൻഗ്രേവിങ് ഓപ്ഷനോടൊപ്പം ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി ബ്ലൂടൂത്ത് ട്രാക്കർ ലഭ്യമാണ്. ഇന്ന് ആപ്പിൾ അംഗീകൃത റീസെല്ലർ സ്റ്റോറുകൾ വഴിയും മറ്റ് ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഇത് ലഭ്യമാകും.

പ്രീ-ഓർഡറുകൾക്കായി ഐപാഡ് പ്രോ (2021), ഐമാക് (2021), ആപ്പിൾ ടിവി 4 കെ (2021) എന്നിവയും ആപ്പിൾ ഇന്ത്യയിൽ കൊണ്ടുവരുന്നു. പ്രീ-ഓർഡറുകൾ ഇന്ന് ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴിയും ആപ്പിൾ അംഗീകൃത റീസെല്ലർ സ്റ്റോറുകൾ വഴിയും ആരംഭിക്കും. എന്നാൽ, ഈ ഡിവൈസുകൾ മെയ് പകുതി മുതൽ വാങ്ങുന്നതിനായി ലഭ്യമാകും. ഈ പുതിയ ഹാർഡ്‌വെയറിന്റെ വിൽപ്പന തീയതിയായി മെയ് 21 ന് യുകെ റീട്ടെയിൽ വെബ്‌സൈറ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ലഭിക്കുന്ന തീയതി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.