Wednesday, May 19, 2021

Latest Posts

ക്രൈസ്തവ ആത്മീയതയുടെ അടിത്തറ സാമ്പത്തികത്തിൽ ഉറച്ചു നിൽക്കുന്നു

സ്‌പെഷ്യൽ റിപ്പോർട്ടർ

ആർച്ചു് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ സ്വന്തം അതിരൂപതയായ തൃശ്ശൂരിലെ നടത്തറയിലുള്ള തിരുഹൃദയ ദേവാലയ (സേക്രഡ് ഹാർട്ട് ചുർച്) വികാരി ഫാ. പൊറുത്തൂർ ജോജുവാണു് ‘ക്രൈസ്തവ ആത്മീയതയുടെ അടിത്തറ സാമ്പത്തികത്തിൽ ഉറച്ചു നിൽക്കുന്നു’ എന്ന തത്വം പ്രാവർത്തികമാക്കി കാണിച്ച കുപ്രസിദ്ധൻ.

കുർബ്ബാനയെ കച്ചവട സാമ്പത്തിക കലക്ഷൻ വേദിയായി മാറ്റാനുള്ള കുപ്രസിദ്ധ വികാരി ഫാ. പൊറുത്തൂർ ജോജുവിൻ്റെ ആത്മാർത്ഥതയെയും, കഠിനാദ്ധ്വാനത്തെയും ആർക്കും നിഷേധിക്കാൻ കഴിയില്ല.

21 മാർച്ചു് 2021 ഞായാറാഴ്ച്ച രാവിലെ പത്തു് മണിയുടെ വിശുദ്ധ കുർബ്ബാന മദ്ധ്യേ വികാരിയും സാമ്പത്തിക ആർത്തി പൂണ്ടവനുമായ ഫാ. പൊറുത്തൂർ ജോജു, സ്തോത്രക്കാഴ്ചയുടെ ……………..”കനം”……കുറഞ്ഞു പോയെന്നും തുടർന്നു് സ്തോത്രക്കാഴ്ച്ച സമർപ്പിക്കാത്ത വ്യക്തികളെ സമൂഹ മദ്ധ്യേ എഴുന്നേൽപ്പിച്ചു് നിർത്തി അവഹേളിച്ചുകൊണ്ടു് സഭയുടെ സാമ്പത്തിക വളർച്ചാ പോളിസി എന്താണെന്നു് വിശ്വാസി സമൂഹത്തിനു് വ്യക്തമാക്കിക്കൊടുത്തു.

നൂറു വർഷത്തെ ചരിത്രമുള്ള നടത്തറ തിരുഹൃദയ ദേവാലയത്തിനു് തൻ്റേതായ ‘സാമ്പത്തിക തട്ടിപ്പറി’ ചരിത്രം കൂടി എഴുതിച്ചേർക്കാൻ കുപ്രസിദ്ധനായ ഫാ. പൊറുത്തൂർ ജോജുവിനു് കഴിഞ്ഞു എന്നതിൽ തൃശ്ശൂർ അതിരൂപതക്കും, രൂപതാ ഉടമകൾക്കും അഭിമാനിക്കാൻ വകയുണ്ട്.
തൃശ്ശൂർ അതിരൂപതയുടെ പ്രിയ്യ പുത്രനും, ജലന്തറിലെ കത്തോലിക്കാ കൂമ്പൻ തൊപ്പിക്കാരുനുമായ ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗത്തിൽ കത്തോലിക്കാ സഭക്കു് പുതിയ മാനങ്ങളുണ്ടാക്കി.

തൃശ്ശൂർ അതിരൂപതയുടെ വാത്സല്യഭാജനവും പോക്സോ കേസിലെ പ്രതിയുമായ ഫാ. രാജൂ കൊക്കൻ (ബാലികാ പീഡകൻ ഫാ. റോബിൻ വടക്കുംചേരിയുടെ ഗുരുസമാനൻ) ബാലികാ പീഡനത്തിൽ സഭക്കും തൃശ്ശൂർ അതിരൂപതക്കും തൻ്റേതായ ബാലികാ പീഡന സംഭാവനകൾ നൽകി.

പത്ത് കൽപനകളിൽ ഒമ്പതാമത്തേത് പറയുന്നു : ‘അന്യൻ്റെ ഭാര്യയെ മോഹിക്കരുത്ത് ‘ എന്നാൽ, അന്യൻ്റെ ഭാര്യയെ മോഹിപ്പിക്കുന്നതിനും മോഹാലസ്യപ്പെടുത്തുന്നതിനും വിലക്കുള്ളതായി പറയുന്നില്ല. അങ്ങിനെയുള്ളവരെ മുക്തരാക്കാൻ കടമയുണ്ടെന്ന് കരുതുന്നവർ എന്ത് ചെയ്യും.

അതിനാൽ തന്നെ ഒമ്പതാം കൽപനയെ ലംഘിക്കാതെ (വേദപാഠം ടീച്ചറെ പറമ്പിൽ വച്ചു പാട്ട് പഠിപ്പിച്ച പള്ളീലച്ചൻ) അന്യൻ്റെ ഭാര്യയുമായി മധുവിധുവിന് പോയ തൃശ്ശൂർ അതിരൂപതയുടെ മാത്രമല്ല, സി എം ഐ – യുടെ പ്രിയ്യ പുത്രനായ ഫാ. സോണി ആൻറണിയും തൻ്റേതായ കഴിവുകൾ സഭയുടെ വളർച്ചക്കായി സമർപ്പിച്ച് അതിവന്ദ്യനായി.

മദ്യപിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് തൃശ്ശൂർ അതിരൂപതയുടെ മോൺസിങ്ങോർ ആയിരുന്ന ഫാ. പോൾ പേരാമംഗലത്ത് തൻ്റെ പ്രവർത്തിയിലൂടെ ഉത്തരം നൽകി. അതിനായി, സ്വയം മൂക്കറ്റം മദ്യപിച്ച് വാഹനമോടിച്ച് മറ്റുള്ളവരുടെ വാഹനങ്ങളിൽ ഇടിക്കുകയും പോലിസ് ഓടിച്ചിട്ട് പിടിക്കുകയും ചെയ്തപ്പോൾ ശിക്ഷയിൽ നിന്നും തലയൂരി ഓടാൻ കഴിഞ്ഞില്ല. അങ്ങിനെ ശിക്ഷ ഏറ്റു വാങ്ങി കെ സി ബി സി – യുടെ, പ്രത്യേകിച്ച് തൃശ്ശൂർ അതിരൂപതയുടെ മദ്യവിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു.

സെമിനാരികളിൽ നിന്നും പുറത്തു വരുന്നവർ എങ്ങിനെയാണ് മുഴുനാറികൾ ആവുന്നതെന്ന് സ്വന്തം പ്രവർത്തികളിലൂടെ തെളിയിച്ചവരുടെ നീണ്ട നിര കത്തോലിക്കാ സഭക്ക് സ്വന്തമായുണ്ട്. അതിൽ അവസാനത്തേതാണ് നടത്തറ തിരുഹൃദയ ദേവാലയ വികാരിയായ ഫാ. പൊറുത്തൂർ ജോജു.

ഇടവക സമൂഹത്തെ താൻ സൃഷ്ടിച്ച ‘വിശ്വാസ അന്ധതാ തടവറ’യിലിട്ട് പീഡിപ്പിച്ച് സാമ്പത്തിക ലാഭം കൊയ്യുന്നതിൽ പുതിയ മാനങ്ങൾ കണ്ടെത്തിയ ഫാ. പൊറുത്തൂർ ജോജുവിന് അതിരൂപതയുടെ പുതിയ സ്ഥാനമാനങ്ങളിലേക്ക് വഴി തെളിയുമെന്നതിൽ യാതൊരു സംശയവുമില്ല

സോഷ്യൽ മീഡിയായിൽ തരംഗമായി മാറിയ പുരോഹിത വാഴ്ച്ചയുടെ വായനാ ധ്വനികൾ :
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.