Thursday, June 17, 2021

Latest Posts

കോണ്‍ഗ്രസ് പരാജയ ഭീതിയിൽ; കേരളത്തില്‍ യു ഡി എഫ് ഇനി തിരിച്ചുവരില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ടൈംസ് നൗ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രഹസ്യ ക്യാമറ ഉപയോഗിച്ചാണ് ടൈംസ് നൗ ഉണ്ണിത്താന്റെ അഭിമുഖം ഷൂട്ട് ചെയ്തത്.

ആത്മാര്‍ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും ഉണ്ണിത്താന്‍ പറയുന്നു. ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകള്‍ മാത്രമാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

” കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമാണ്. ബൂത്ത് ലെവലില്‍ പോലും കോണ്‍ഗ്രസിന് കമ്മിറ്റികളില്ല. കേരളത്തില്‍ ബിജെപി വളരുകയാണ്. കോണ്‍ഗ്രസിലെ അതൃപ്തിയുള്ളവര്‍ ബിജെപിയിലേക്ക് പോകുകയാണ്. ഇത് തടയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിന്റെ അന്ത്യം പൂര്‍ണമാകും.” ഉണ്ണിത്താന്‍ പറഞ്ഞു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.