സത്യസന്ധതക്ക് കുറ്റ്യാടി സ്വദേശി അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചു

‘സത്യസന്ധത, സമഗ്രത, പോലീസുമായുള്ള സഹകരണം’ എന്നിവക്ക് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചു. കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകാനായി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനാണ് യാസ് ഐലൻഡ് അഡ്‌നോക് ജീവനക്കാരൻ അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചത്. 12 വർഷമായി അബ്ദുൽ ഹകീം അഡ്നോകിൽ ജോലി ചെയ്തുവരികയാണ്.

അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റേണൽ ഏരിയസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുബാറക് സെയ്ഫ് അൽ സബൌസി പോലീസുമായുള്ള ഉത്തരവാദിത്തപരമായ സഹകരണത്തിന് ഉപഹാരം നല്‍കി നന്ദി അറിയിച്ചു. സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുമായി ക്രിയാത്മകവും ഫലപ്രദവുമായ സഹകരണം ഉറപ്പു വരുത്തുന്ന പദ്ധതികളുടെ ഭാഗമായി വ്യക്തികളുടെ ഇത്തരം നല്ല പ്രവര്‍ത്തികള്‍ക്ക് ബഹുമാനം അര്‍ഹിക്കുന്നു എന്നും പോലീസിന്റെ ഭാഗത്ത് നിന്നും നന്ദി രേഖപ്പെടുത്തുന്നു എന്നും ബ്രിഗേഡിയർ ജനറൽ മുബാറക് കൂട്ടിച്ചേര്‍ത്തു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913