ഇനി മത്സരിക്കില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. മത്സര രംഗത്ത് നിന്ന് മാറിയാലും സംഘടനാ രംഗത്ത് തുടരും. ഇത്തവണയും മത്സരിക്കാന്‍ തന്റെ മേല്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ഇല്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നുംതന്നെ അന്തിമമല്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
കോടികള്‍ ചെലവാക്കി സിപിഎം പിആര്‍ വര്‍ക്ക് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരില്‍ സിപിഎം ധാരാളിത്തം കാണിക്കുകയാണെന്നും സുധീരന് കുറ്റപ്പെടുത്തി. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്. കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി കേരളത്തെ മാറ്റി. യുഡിഎഫ് കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും സുധീരന് പറഞ്ഞു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

