കേരള യുക്തിവാദി സംഘം നേതാവും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ എം.എം അലിയാര് മാസ്റ്റർ (70 ) അന്തരിച്ചു. കേരള യുക്തിവാദി സംഘം എറണാകുളം ജില്ലാ സമിതിയംഗം, കേരള മിശ്രവിവാഹ വേദി സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ആലുവ തോട്ടക്കാട്ടുകര മണപ്പുറത്തേക്കു പോകുന്ന കടത്തുകടവിലെ വസതിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.കുറെ നാളായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം വൈകീട്ട് 3ന് എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും.
ഇടതുപക്ഷ സഹയാത്രികനായിരുന്ന മാസ്റ്റർ ദീർഘകാലം ആലുവ മുനിസിപ്പൽ കൗൺസിലർ ആയിരുന്നു. ആദർശത്തിൽ വിട്ടുവീഴ്ചയില്ലാതിരുന്ന അദ്ദേഹം ജീവിതത്തെ യുക്തിവാദപരമാക്കി. ഫിലോമിന ടീച്ചറുമായുള്ള വിവാഹം കോളിളക്കം സൃഷ്ടിച്ചു.
ഭാര്യ ഫിലോമന (റിട്ട. ടീച്ചര്‍), മകന് ഹൈന്, മകള്‍ ഹേന മരുമക്കള്‍: മര്ലിന്, ബെന്നി.മക്കൾ ഹേനയും ഹെയ്നും മിശ്രവിവാഹിതരാണ്.
ഒരിക്കൽ ഇടപെട്ടാൽ ഒരിക്കലും മറക്കാനാവാത്ത സൗമ്യ വ്യക്തിത്വമായിരുന്നു അലിയാർ മാസ്റ്റർ എന്ന് കേരളയുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. രാജഗോപാൽ വാകത്താനം അനുസ്മരിച്ചു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

