കൊല്ലത്ത് യൂത്ത്‌ കോണ്‍ഗ്രസ് പാതിരാ സമരത്തില്‍ ചേരിതിരിഞ്ഞ് തമ്മിലടി

പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിച്ച് കൊല്ലത്ത് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ പാതിരാ സമരത്തില്‍ പ്രവര്‍ത്തകരുടെ കൂട്ടയടി. മദ്യലഹരിയിലെത്തിയ ചില യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കല്ലെറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനെ ചോദ്യം ചെയ്ത് ഒരു സംഘം യൂത്ത്‌കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയതോടെ ആദ്യം വാക്കേറ്റത്തിലും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെയും വൈസ് പ്രസിഡന്റ് ജര്‍മ്മിയാസിന്റെയും നേതൃത്വത്തിലായിരുന്നു സമരം. സമരത്തിനെത്തിയ പ്രവര്‍ത്തകരില്‍ ചിര്‍ ബിന്ദു കൃഷ്ണക്കെതിരെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ചവറ ഇരവിപുരം പ്രവര്‍ത്തകരാണ് തമ്മില്‍ ഏറ്റുമുട്ടലും അസഭ്യ വര്‍ഷവും നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരാ സമരം നടത്തിയത്. ബിന്ദു കൃഷ്ണയും ജറമ്മിയാസും സംസാരിച്ചതിനു ശേഷമായിരുന്നു ചില പ്രവര്‍ത്തകര്‍ മദ്യ ലഹരിയില്‍ പോലീസിന് നേരെ കല്ലേറ് നടത്തിയത്. പരിപാടി അലങ്കോലമാക്കരുതെന്ന ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നേതാക്കളുടെ അഭ്യര്‍ഥന ഇവര്‍ ചെവിക്കൊണ്ടില്ല. ആദ്യഘട്ടത്തില്‍ സമാദാനപൂര്‍വം നടത്തിയ സമരം മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍ കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ അലങ്കോലപ്പെട്ടു.

സംഭവം കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ ബിന്ദുകൃഷ്ണ അനുനയത്തിന് ശ്രമിച്ചെങ്കിലും ഇത് ചെവിക്കൊള്ളാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതോടെ പുലര്‍ച്ചെ വരെ നിശ്ചയിച്ച സമരം രാത്രി 1.30ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913