Mon. Nov 23rd, 2026

വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങിയ യുവതിയെ കാമുകൻ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടു പോയി. തൃശൂർ ദേശമം​ഗലം പഞ്ചായത്തിലാണ് സംഭവം. വിവാഹ ചടങ്ങുകളും സദ്യയും കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാർ തടയുകയായിരുന്നു.

തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നവ വധു താലി ഊരി ഭർത്താവിന് നൽകിയ ശേഷം ഗുഡ് ബൈ പറഞ്ഞ് കാമുകനൊപ്പം പോയി.കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ വരനും പാർട്ടിയും കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ.

വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭാര്യയെ നഷ്ടപ്പെട്ട യുവാവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് ചർച്ച നടത്തി യുവതിയെ കാമുക​ന്‍റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും നൽകി വിഷയം ഒത്തുതീർപ്പാക്കി.

READ IN ENGLISH:In Thrissur, barely hours after their wedding, a bride left her husband and allegedly ran away with her boyfriend