കുട്ടികളില്ലാത്ത യുവതിക്ക് കുട്ടികളുണ്ടാകാൻ പ്രത്യേക പ്രാർത്ഥന; പാസ്റ്ററും ഭർത്താവും പീഡന കേസിൽ അറസ്റ്റിൽ

തിരുവനന്തപുരത്ത് കുട്ടികളില്ലാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവും പെന്തക്കോസ്ത് പാസ്റ്ററും അറസ്റ്റിൽ. കുട്ടികളുണ്ടാകാൻ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ചാണ് ഇരുവരും യുവതിയെ പീഡിപ്പിച്ചത്.

കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കാമെന്ന് പറഞ്ഞാണ് ഭർത്താവ് പെന്തക്കോസ്ത് പാസ്റ്ററിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയത്.പാസ്റ്റർ പൈശാചിക ബന്ധനത്തിൻറെ കെട്ടഴിക്കാനുള്ള പ്രത്യേക പ്രാർത്ഥനയും പരിശുദ്ധാത്മാവിൻറെ നാമത്തിൽ ശാസിക്കലും ഭൽസിക്കലും എല്ലാം കഴിഞ്ഞു ചുരിദാർബോട്ടത്തിൻറെ കെട്ടഴിച്ച് യുവതിക്ക് ഉദര ഫലത്തെ നൽകാനുള്ള പ്രത്യേക പ്രാർത്ഥന തുടങ്ങിയപ്പോൾ താൻ പൈശാചിക ബന്ധനത്തിൽ നിന്നും പാസ്റ്ററിന്റെ ബന്ധനത്തിലായിരിക്കുകയാണെന്ന് മനസിലാക്കി യുവതി കുതറിയോടാൻ ശ്രമിച്ചെങ്കിലും ഭർത്താവ് പിടികൂടി വീണ്ടും പാസ്റ്ററിന്റെ കരവലയത്തിലേക്ക് ഇട്ടുകൊടുത്തു.

40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കുള്ള ബോധംപോലുമില്ലാത്ത ഭർത്താവ് പരിശുദ്ധഹാത്മാവിനാൽ നിറഞ്ഞു അഭിഷിക്തനായി ഭാര്യയ്ക്ക് ഉദരഫലം നൽകുന്ന പ്രാർത്ഥന നടക്കുമ്പോൾ അല്ലേലൂയാ സൂത്രം പറഞ്ഞു പാസ്റ്ററെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച്കൊണ്ടിരുന്നു.

യുവതി പാസ്റ്ററുടെ പീഡനത്തെ എതിർത്തിട്ടും ഭർത്താവ് പരിശുദ്ധാത്മാവിനെ ധിക്കരിക്കുന്ന ഭാര്യയെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പീഡന വിവരം അറിഞ്ഞ സഹോദരിയാണ് ഇവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ടത്. ഇതോടെ ഒന്നാം പ്രതി യുവതിയുടെ ഭർത്താവിനെയും രണ്ടാം പ്രതി പാസ്റ്റർ വില്യം ജോണിനെയും പൂവാർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാസ്റ്റർ വില്യം ജോണിൽ നിറഞ്ഞു അഭിഷേകം നടത്തിയ പ്രധാന പ്രതി പരിശുദ്ധത്മാവിനെ പക്ഷേ പൊലീസിന് പിടികൂടാനായില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.