പ്രോഗ്രസീവ് തൊഴിലാളി യൂണിയൻ നേതാവ് ജോർജ്ജ് ബ്രൂണോയെ പെരുമ്പാവൂരിലെ കരാർ മാഫിയാസംഘങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചവശനാക്കി.ഇന്നലെ രാത്രിയാണ് തട്ടിക്കൊണ്ടുപോയത്. കുടിയേറ്റ തൊഴിലാളികൾക്കിടയിൽ സംഘടനാബോധം സൃഷ്ടിക്കുകയും കരാറുകാർ നടത്തി കൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരെ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുകയും ചെയ്തിരുന്ന തൊഴിലാളി നേതാവാണ് ജോർജ്ജ്.
കരാറുകാരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ തുടങ്ങിയതാണ് കരാറുകാരിൽ പ്രകോപനം സൃഷ്ടിച്ചതും തട്ടിക്കൊണ്ടുപോയി മർദ്ദിക്കുന്നതിനും കാരണമായിത്തീർന്നത്. അവശനായ ജോർജ്ജ് എറണാകുളത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂര് നഗരം ഇതുപോലുള്ള ക്വട്ടേഷന് മാഫിയകളുടെ കയ്യിലാണെന്ന് നേരത്തെമുതൽ ആരോപണമുയർന്നിട്ടുള്ളതാണ്.

മനക്കാട്ട് ട്രേഡേഴ്സ് ഉടമകൾ മജീദ്, രമേശ് എന്നിവരാണ് പ്രതികൾ. പെരുമ്പാവൂർ കണ്ടത്തറയിൽ പ്രവർത്തിച്ചുവരുന്ന മണക്കാട് ട്രേഡേഴ്സ് എന്ന ആക്രി ഗോഡൗണിൽ ഒരു വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന ശൈഖ് മുക്തർ അലി എന്ന അന്തർ സംസ്ഥാന തൊഴിലാളിക്ക് 2020 സെപ്റ്റംബർ ഇരുപതാം തീയതി ജോലിക്കിടയിൽ അപകടമുണ്ടായി കൈപ്പത്തി നഷ്ടപ്പെടുകയുണ്ടായി, തുടർന്ന് ഉടമകൾ യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളും നൽകാതെ പിരിച്ചു വിടുകയാണ് ഉണ്ടായത്.
അതിനെ തുടർന്ന് ശൈഖ് മുക്തർ അലിയും സുഹൃത്തുക്കളും പ്രോഗ്രസീവ് തൊഴിലാളി യൂണിയന്റെ നേതാവ് ജോർജ്ജ് മാത്യുവിന്റെ സഹായമഭ്യർത്ഥിച്ച് അദ്ദേഹത്തെ വന്നു കാണുകയുണ്ടായി.തുടർന്ന് ജോർജ്ജ് തൊഴിലാളികൾക്കിടയിൽ നിന്നും ഏകദേശം 4,500 രൂപയോളം സമാഹരിച്ച് അപകടത്തിൽ പരിക്കേറ്റ ശൈഖ് മുക്തർ അലിയ്ക്ക് നൽകുകയുണ്ടായി. കൂടാതെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലേബർ ഓഫീസിൽ പരാതി നൽകുകയുണ്ടായി.

പ്രസ്തുത ഉടമകളെ ലേബർ ഓഫീസിൽ വിളിച്ചു വരുത്തുകയും ന്യായവും നിയമപ്രകാരമുള്ളതുമായ നഷ്ടപരിഹാരം നൽകണമെന്ന് ഓഫീസർ ഉത്തരവിടുകയും ചെയ്തു.ഇതിനെ തുടർന്ന് തൊഴിൽ വകുപ്പ് മന്ത്രിക്കു ഉൾപ്പെടെ പരാതി നൽകിയിരുന്നു അന്യ സംസ്ഥാന തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി വേണ്ടി പൊരുതുന്ന ജോർജുമായി ശത്രുതയിൽ ആയ പെരുമ്പാവൂരിലെ കരാർ മാഫിയാസംഘങ്ങളുടെ സഹായത്തോടുകൂടി ഉടമകളായ മജീദും രമേഷും ജോർജ്ജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി അവരുടെ ഗോഡൗണിൽ പൂട്ടിയിട്ടു.തുടർന്ന് മുക്തർ അലിയെ ഫോൺ വിളിച്ചുവരുത്തി മുദ്ര പേപ്പറുകളിൽ അദ്ദേഹത്തിന്റെ അവശേഷിക്കുന്ന കൈപ്പത്തിയുടെ, വിരലടയാളം രേഖപ്പെടുത്തിപഞ്ചാബ് നാഷണൽ ബാങ്കിന്റെ പേരിൽ 2,50,000 ഒരു ചെക്ക് (മൊയ്തീൻ എന്നയാളുടെ പേരിലുള്ളത് )16/12/2020 തീയതി വെച്ച് നൽകിയിരിക്കുകയാണ്.
ശൈഖ് മുക്തർ അലി മറ്റു തൊഴിലാളികളെ ഈ വിവരം അറിയിച്ചതിനെ തുടർന്നാണ് ജോർജ് മാത്യുവിനെ ഉടമകളുടെ പിടിയിൽനിന്നും രക്ഷപ്പെടുത്താനായത്.തലയ്ക്ക് അടക്കമേറ്റ കടുത്ത മർദ്ദനവുമായി ബന്ധപ്പെട്ട് ജോർജ്ജിന് ഓർമ്മ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.