വിവാദ ആൾ ദെെവം നിത്യാനന്ദ തന്റെ രാജ്യത്തെ നാണയങ്ങൾ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കറൻസിയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് നിത്യാനന്ദയുടെ വെളിപ്പെടുത്തൽ. സ്വർണത്തിൽ തീർത്ത ഈ നാണയങ്ങൾക്ക് കൈലാസിയൻ ഡോളർ എന്നാണ് പേര് നൽകിയിരിക്കുന്നത്.നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നും നിത്യാനന്ദ അവകാശപ്പെടുന്നു.
സ്വർണമുദ്ര അഥവാ സ്വർണ പുഷ്പം എന്നാണ് സംസ്കൃതത്തിൽ കൈലാസ നാണയത്തിന്റെ പേര്. കൈലാസിയൻ ഡോളർ എന്ന് ഇംഗ്ലിഷിലും, പൊർകാസ് എന്ന് തമിഴിലും നാണയങ്ങൾ അറിയപ്പെടും. ഒരു സ്വർണമുദ്രയിൽ 11.66 ഗ്രാമോളം സ്വർണമാണ് ഉണ്ടാകുക. കാൽകാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളുണ്ടാകും. ഇതിന്റെ അച്ചടി അടക്കം എല്ലാം പൂർത്തിയായിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. നേരെത്തെ കെെലാസ് റിസർവ് ബാങ്ക് തുറന്നതായി ഇയാൾ പറഞ്ഞിരുന്നു. വിനായക ചതുർഥി ദിനത്തോട് അനുബന്ധിച്ചാണ് നിത്യാനന്ദ ഇന്ന് നാണയങ്ങൾ പുറത്തിറക്കിയത്.

പെൺകുട്ടികളെ തടവിൽവച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങുന്നത്. ഇത് തൻറെ മൂന്നാമത്തെ അവതാരമാണെന്നും യദാ…യദാഹി… ധർമസ്യ… താൻ ഇനിയും അവതരിക്കുമെന്നും, ആരോപണങ്ങള്‍ നേരിടുന്നത് തൻറെ പഴയ അവതാരമായ പരമഹംസ നിത്യാനന്ദയാണെന്നും ഇപ്പോൾ പുതിയ അവതാരം, നിത്യാനന്ദ പരമശിവം ആണെന്നുമാണ് ഇയാൾ ഇപ്പോൾ അവകാശപ്പെടുന്നത്.
ഭഗവൻ പരമേശ്വരൻ രാജശേഖരനായും പരമഹംസ നിത്യാനന്ദയായും നിത്യാനന്ദ പരമശിവമായും അവതരിച്ചുകഴിഞ്ഞെന്നും അവതാരപ്പിറവിയെടുത്ത തൻറെ രണ്ടാം അവതാരമായ പരമഹംസ നിത്യാനന്ദയാണ് ആരോപണങ്ങള്‍ നേരിടുന്നതും കുറ്റങ്ങള്‍ ചെയ്തതുമെല്ലാം. എന്നാല്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. എന്നിങ്ങനെ അതിവിചിത്ര വാദമാണ് ഇയാൾ തൊട്ടുമുൻപ് ഇറക്കിയ വീഡിയോയിൽ പറയുന്നത്.

ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. കഴിഞ്ഞവർഷം അവസാനത്തോടെ ഇക്വഡോറിലെ ഒരു ദ്വീപിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ഇക്വഡോറിന്റെ പ്രതികരണം. ഇപ്പോൾ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
https://newsgile.com/2020/08/23/dollar-bills-made-of-gold-grains-as-currency%e2%81%a0-and-a-new-reserve-bank-indian-godman-nithyanandas-promises/