Fri. Nov 20th, 2026

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധുവായ പ്രിയ വേണുഗോപാലില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിക്ക് സി ബി ഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളക്കടത്ത് സംഘം ആസൂത്രിതമായി ബാലഭാസ്‌കറിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

https://newsgile.com/2020/08/22/balabhaskars-death-cbi-records-statement-of-balabhaskars-relative-priya-venugopal/