ഫ്ളിപ്കാർട്ടിന്റെ വിറ്റഴിക്കല്‍ മേള; വ്യാജസൈറ്റ് ഉണ്ടാക്കി വ്യാപകമായി ഓൺ ലൈൻ തട്ടിപ്പ്

ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് എന്ന വിറ്റഴിക്കല്‍ മേള ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ വ്യാജസൈറ്റുകളുടെ ലിങ്കുകൾ മൊബൈൽ ഫോണിലേക്കും ഈമെയിൽ ഐഡിയിലും അയച്ചുകൊടുത്ത് വ്യാപകമായ ഓൺലൈൻ തട്ടിപ്പ്. അഞ്ച് ദിവസത്തെ വില്‍പ്പന മേള കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്. ഇനവസാനിക്കാനിരിക്കെയാണ് നിരവധിപേർ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് ടി വികള്‍, ലാപ്‌ടോപുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് വന്‍ ഓഫറില്‍ എന്നപേരിൽ വ്യാജ സൈറ്റുകളിലൂടെയും ജനങ്ങളെ കബളിപ്പിച്ചത്.യഥാർത്ഥത്തിലുള്ള ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് ആയതിനാൽ ഇതുസത്യമാണെന്ന് ഉപഭോക്താക്കള്‍ ധരിച്ചു.സിറ്റിബേങ്ക് (citibank), ഐ സി ഐ സി ഐ ബേങ്ക് എന്നിവയുടെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, വന്‍ ഇളവുകള്‍ക്ക് പുറമെ, എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് പോലുള്ള ബണ്ടില്‍ ഓഫറുകളും വ്യാജസൈറ്റുകാരും അവതരിപ്പിച്ചിരുന്നു.

ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നതിനാൽ നിരവധികുട്ടികളുടെ മാതാപിതാക്കൾ സ്മാർട്ട്ഫോൺ ലാപ്ടോപ്പ് എന്നിവ വിലക്കുറവ് കണ്ട് തെറ്റിദ്ധരിച്ച് വ്യാജസൈറ്റുകളിൽ ബുക്ക് ചെയ്‌തു പണമടച്ച്‌ വഞ്ചിതരായിട്ടുണ്ട്.

ഫ്ളിപ്കാര്‍ട്ടിന്റെ യഥാർത്ഥ ബിഗ് സേവിംഗ് ഡേയ്‌സില്‍ ഐഫോണ്‍ XR 45,999 രൂപക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.