Fri. Apr 19th, 2024

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി തള്ളി. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യു എ പി എ അനുസരിച്ചുള്ള കുറ്റമാണ് ചെയ്‌തെന്നും പ്രഥമ ദൃഷ്ട്യ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യേപക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വര്‍ണക്കടത്ത് കേസില്‍ യു എ പി എ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ ഐ എയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ ഐ എ സംഘം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സ്വപ്നക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ സ്വപ്‌നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമാണ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതെന്നും കേസില്‍ യു എ പി എ നിലനില്‍ക്കുന്ന തരത്തിലുള്ള ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനാല്‍ ജാമ്യം നല്‍കണമെന്നും സ്വപ്‌നയുടെ അഭിഭാഷകരന്‍ വാദിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ചതിലൂടെ കോടതി ഇത് തള്ളുകയായിരുന്നു.

https://newsgile.com/2020/08/10/thiruvananthapuram-gold-smuggling-case-swapna-sureshs-bail-rejected-anti-terror-law-to-apply/