Wed. Apr 17th, 2024

കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കൊവിഡ് 19ന് ഒപ്പം മതവികാര വൃണരോഗികളും പെരുകുന്നു . മതവികാര വൃണകേസിൽ എറണാകുളം കാരോത്തുകുന്നു സ്വദേശി സാജു എൻ തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തു. ബൈബിളിലെ യേശുവും ഖുർ ആനിൽ പറയുന്ന ഈസായും ഒന്നല്ലെന്നു കമന്റ് ഇട്ടതിനാണ് അറസ്റ്റ്. കടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഫൈസൽ ആണ് വൃണിതൻ. എസ്ഡിപിഐ യുടെ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് മുഹമ്മദ് ഫൈസൽ. 

സാജു എൻ തോമസ് എന്ന സിപിഐഎം പ്രവർത്തകൻ ഫെയ്‌സ്‌ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ വന്ന കമന്റുകൾക്ക് നൽകിയ മറുപടി കമന്റുകളാണ് വൃണത്തിനാധാരം. ഈ കമന്റുകളിൽ ചിലത് മുസ്ലിങ്ങളോടുള്ള സ്നേഹം മൂലം മറ്റൊരു ദേശസ്നേഹിയായ സംഘി ‘സിപിഎം പ്രവർത്തകൻ ഇസ്ലാമിനെ അവഹേളിക്കുന്നു’ എന്ന കുറിപ്പോടെ സ്ക്രീൻ ഷോട്ട് എടുത്ത് കുരുപൊട്ടിക്കാൻ വീണ്ടും പോസ്റ്റുകയും ചെയ്തത് കണ്ടമാത്രയിൽ മുഹമ്മദ് ഫൈസലിന് വൃണം പൊട്ടുകയാണുണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. 

‘മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും മുസ്ലിങ്ങളെയും വളരെ മോശമായി മത സ്പർദ്ധ വളർത്തുന്ന തരത്തിൽ സാജു എൻ തോമസ് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചു’ എന്നാണ് വൃണിതന്റെ ആവലാതി. ഫെയ്‌സ്‌ബുക്കിൽ മറ്റൊരാളുടെ കമന്റിനിട്ട 4 മറുപടി കമന്റുകളാണ് പരാതിക്കാധാരം. അവ ഇങ്ങനെയാണ്: ‘ബൈബിളിലെ യേശുവും ഖുർ ആനിൽ പറയുന്ന യേശുവും ഒന്നല്ലെന്നും നിങ്ങളുടെ ‘ഈസ’ അഹരോന്റെ മകളുടെ മകൻ ആണെന്നും ഖുർ ആനിൽ പറയുന്ന ഈസായും യേശുവും തമ്മിൽ മുപ്പത്തഞ്ചോ നാൽപ്പതോ തലമുറകളുടെ വ്യത്യാസമുണ്ടെന്നും ഇതൊക്കെ കോപ്പിയടിക്കാരന് വിദ്യാഭ്യാസമില്ലാതിരുന്നതിനാൽ ആണ് മനസിലാകാതിരുന്നതെന്നും അതുകൊണ്ട് ഈസാ- യേശു താരതമ്യത്തിന് മേലാൽ വരരുതെന്നു’മായിരുന്നു പ്രധാന കമന്റ്.

കൂടാതെ തുടർന്നുള്ള കമന്റുകളിൽ ‘സ്വന്തമായി മദ്യപ്പുഴയുള്ള അള്ളാഹു ഇവിടെ എന്തിനാണ് മദ്യം ഹറാമാക്കിയത്? എഴുപത്തിരണ്ട് വേശ്യാമാരെ സ്വർഗ്ഗത്തിൽ കോയമാർക്ക് കൊടുക്കുന്ന അള്ളാഹു വ്യഭിചാരം ഭൂമിയിൽ പറ്റില്ലെന്ന് പറയാമോ?’, ‘സ്വർഗ്ഗത്തിൽ കുണ്ടന്മാരെ കോയമാർക്ക് കൊടുക്കുന്ന അള്ളാഹ് ഭൂമിയിൽ പാപമാകുന്നു എന്നുപറയാൻ എന്തവകാശം?’ എന്നിങ്ങനെയുള്ള 3 കമന്റുകളും കാണാം.

ഇതുകണ്ട് വൃണം പൊട്ടി ദൈവത്തെ രക്ഷിക്കാനിറങ്ങിയ എസ്ഡിപിഐ ക്കാർ നൽകിയ പരാതിയിൽ ദൈവം വിചാരിച്ചാൽ പിടിക്കാൻ പറ്റാത്തതിനാൽ സാജുവിനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ അറസ്റ്റുപാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് നവോത്ഥാന പോലീസ് സാജുവിനെ അറസ്റ്റ് ചെയ്തത്.