Wed. Nov 25th, 2026

കേരളത്തിൽ സ്വകാര്യ ട്യൂഷൻ പോലും നിരോധിച്ചെങ്കിലും നമ്പർ വൺ വിവാഹ തട്ടിപ്പിന്റെ പരസ്യം കൊറോണക്കാലത്തും സജീവം. ദീപിക പത്രത്തിൻ്റെ ലാസ്റ്റ് പേജിൽ വിവിധ കന്യാസ്ത്രീ മഠംങ്ങളിലേക്ക് ആളെ എടുക്കുന്നു എന്ന് കാണിച്ച് നൽകിയിരിക്കുന്ന ഫുൾ പേജ് പരസ്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇതുപോലെയുള്ള വിവാഹത്തട്ടിപ്പ് പരസ്യങ്ങൾ മിക്കദിവസങ്ങളിലും കാണാം. ബാലാവകാശ കമ്മീഷൻ ഇതറിയാത്തതാണോ? ഇവമ്മാർക്കെതിരെ ക്രിമിനൽ കേസെടുക്കാത്തത് എന്തുകൊണ്ട്? നിലവിലുള്ള നിയമങ്ങൾ ഇവർക്ക് ബാധകമല്ലേ?

ഏതെങ്കിലും മാതാപിതാക്കൾ ഗതികേടുകൊണ്ട് ജോലിക്കു വിട്ടാൽ ബാലവേലയ്ക്കു കേസ് എടുക്കുന്ന നാടാണ് നമ്മുടേത്. ഈശോയ്ക്ക് പൂശാനെന്ന പേരിൽ കത്തനാർമാർക്ക് പൂശാനായി പെണ്ണുങ്ങളെത്തേടിയിറങ്ങുന്ന കന്യാസ്ത്രീകൾക്കെതിരെ കേസെടുക്കണം.യേശുവിനെ കെട്ടിച്ചുകൊടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് 15 വയസായ കുട്ടികളെ സ്വന്തം രക്ഷിതാക്കളുടെ ഒത്താശയോടെ പുരോഹിതരും കന്യാസ്ത്രീമാരും ചേർന്ന് സഭയ്ക്കുവേണ്ടി നടത്തുന്ന കൂട്ടികൊടുപ്പിനെതിരെ കഴിഞ്ഞ മാർച്ചിൽ കേരളാ കാത്തലിക്ക് ഫെഡറേഷൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ തൃശൂർ ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിലിന് നോട്ടീസയക്കാൻ ഉത്തരവിട്ടിരുന്നു. കാത്തൊലിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോയ് പോൾ പുതുശേരി,ജനറൽ സെക്രട്ടറി വി കെ ജോയി, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ കോക്കാട്ട് എന്നിവർ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ ഹാജരായിരുന്നു.

പെൺമക്കളെ കുറിച്ച് സ്വതവേ ഉത്തരവാദിത്വബോധമില്ലാത്ത കത്തോലിക്കാ തന്തമാരുള്ള വീട്ടുകാർ മഠത്തിലാക്കിയ കുട്ടികളെ അവർ വീട്ടിലേക്ക് തിരിച്ച്‌ പോകാതിരിക്കാനുള്ള ബ്രയിൻ വാഷ് ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച കന്യാസ്ത്രീകളും പുരോഹിതരുമുണ്ട്. ആദ്യസമയങ്ങളിൽ ഓരോകുട്ടികളെയും അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുത്തും കൃത്രിമമായ സ്നേഹപ്രകടനങ്ങൾ നടത്തിയും വേണമെങ്കിൽ ചോറുവരെ വാരിക്കൊടുത്തും സ്നേഹം പ്രകടിപ്പിക്കും.കുട്ടികൾ പോകില്ലെന്നുറപ്പായാൽ പിന്നെ അതൊക്കെ നിലയ്ക്കും. ഈ കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനോ വായിക്കാനോ ഉള്ള അവസരങ്ങളെല്ലാം നിഷേധിക്കപ്പെടും. നാടുനന്നാക്കാനിറങ്ങിയവരെന്ന് സ്വയം കരുതുന്ന ഇവർക്ക് ഈ നാട്ടിലെ ആനുകാലിക വിഷയങ്ങൾ എന്തെന്നുപോലും അറിയില്ലെന്നതാണ് വാസ്തവം.

ഇവരുടെ സേവനം ദേവാലയത്തിൽ കുർബ്ബാനയ്ക്ക് അലങ്കരിക്കുക, രൂപതാ സ്ഥാനങ്ങളിൽ കുശനിപ്പണി മുതൽ തോട്ടിപ്പണിയും ചെയ്യുക, സഭയുടെ മറ്റു സ്ഥാപനങ്ങളിൽ കൂലിയില്ലാതെ ജോലിചെയ്യുക, ഇടവക വികാരിമാർക്ക് നാലു നേരം ഭക്ഷണം വെച്ചുണ്ടാക്കിക്കൊടുക്കുക, കർത്താവിൻറെ മണവാട്ടിയുടെ മടിക്കുത്തഴിക്കുന്ന വികാരിയാണ് അത്താഴത്തിനെത്തുന്നതെങ്കിൽ കിടക്കവിരിക്കുക, ഇതൊക്കെയാണ് ഇവർ സേവന പ്രവർത്തനങ്ങൾ എന്ന് ധരിച്ച് വെച്ചിരിക്കുന്നത്. അനുസരണം ബ്രഹ്മചര്യം ദാരിദ്ര്യം വിധേയത്വം തുടങ്ങിയ നിർബന്ധിത വ്രതമെടുത്താണ് പതിനഞ്ചുവയസ്സായ ഒരു കുട്ടിയെ കന്യാസ്ത്രീയക്കുന്നത് എന്നതിനാൽ ഇതൊക്കെ നിശബ്ദം അനുസരിക്കുന്നവരാണ് അധികവും. പ ത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മoങ്ങളിൽ നിന്നും കന്യാസ്ത്രികൾ പെൺകുട്ടികളെ പിടിക്കാനിറങ്ങുക.

കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പെൺകുട്ടികളെ പിടിക്കാനിറങ്ങുന്ന കന്യാസ്ത്രികളെ പൊതുസമൂഹത്തിലെ സ്ത്രീകൾ പൊട്ടിക്കുമോ എന്ന ഉദ്ഘണ്ഠയും ഒപ്പം തങ്ങൾക്ക് മണവാട്ടിമാരെ കിട്ടാതെവരുമോ എന്ന മുട്ടനാടിന്റെ വേവലാതിയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.ഇനിയിപ്പോൾ വെള്ള നൈറ്റികമ്പനിക്കാരെ വിമർശിക്കുന്നവരെ കേസിൽകുടുക്കി ഒതുക്കാനുള്ള ‘പ്ലാൻ- C’ യുമായി ഇറങ്ങിയിരിക്കുകയാണ് സഭ.

വീട്ടിലെ മാതാപിതാക്കളുടെ കൊണവതികാരം കൊണ്ട് മഠത്തിൽ എത്തിപ്പെടുന്നവരാണ് 90% കന്യാസ്ത്രീകളും. മക്കളെ ഉണ്ടാക്കിയാൽ പോരാ. ഇവിടെ കാനോൻ നിയമമല്ല. ഡിവോഴ്സ് ആയാൽപോലും പെൺ കുട്ടികളാണെങ്കിൽ വിദ്യാഭ്യാസം ചെയ്യിച്ചു കെട്ടിച്ചുവിടും വരെയും ആൺകുട്ടികളാണെങ്കിൽ 18 വയസുവരെയും ചിലവിനുകൊടുക്കാൻ തന്ത ബാധ്യസ്ഥനാണ്.ആ ഉത്തരവാദിത്വം പോലും നിറവേറ്റാത്ത തന്തയുടെയും തള്ളയുടെയും മക്കളാണ് മഠത്തിലെത്തിപ്പെടുന്നത്. ബാക്കി സെന്റി കഥകളൊക്കെ മാതാപിതാക്കളുടെ ഡക്കറേഷനാണ്. നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം സ്റ്റേറ്റ് നൽകുന്നുണ്ട്. ഉത്തരവാദിത്വ ബോധമില്ലാത്ത രക്ഷിതാക്കളെയാണ് ഈ കേസിൽ പ്രതിയാക്കേണ്ടത്.ആരും ഇതറിയാതെയൊന്നും വിടുന്നതല്ല. മഠത്തിൽ പ്രശനങ്ങൾ ഉണ്ടാകുമ്പോഴും വീട്ടിൽപറഞ്ഞാൽ അവർ തിരിച്ചു വന്നാലോ എന്ന ഉദ്ഘണ്ടയെ മാതാപിതാക്കൾക്കുള്ളൂ,അല്ലാതെ അവരെക്കുറിച്ച് ഒരു ഉദ്ഘണ്ഠയുമുണ്ടാകാറില്ല. വീട്ടിൽനിന്നും നടതള്ളിവിടുന്നവരായതുകൊണ്ട് അവർ ചത്താലും ജീവിച്ചാലും അവർക്കെന്ത്? എന്ന മനോഭാവമാണ് സകല കത്തോലിക്കാ മാതാപിതാക്കൾക്കും, അത് വികാരിമാർക്കും സഭയ്ക്കും നന്നായി അറിയുകയും ചെയ്യാം അതുകൊണ്ടുതന്നെയാണ് അവരിങ്ങനെ കന്യാസ്ത്രീമാരുടെയും അൽമായരുടെയും ഭാര്യമാരുടെ നെഞ്ചത്ത് കയറിക്കൊണ്ടിരിക്കുന്നതും.

ബ്രിട്ടീഷ് – ഇൻഡ്യൻ പാർലമെന്റും സ്വതന്ത്ര ഇന്ത്യൻ പാർലമെന്റും കന്യാ വാണിഭം നിരോധിച്ചു കൊണ്ട് നിയമനിർമ്മാണം നടത്തുകയുണ്ടായി എന്ന വസ്തുത ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്.