Mon. Nov 23rd, 2026

സവർക്കറുടെ പാത പിന്തുടർന്ന് നമോ ടീവിയും, ശ്രീജ പ്രസാദും ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ മുസ്ലിം സമുദായത്തിനെതിരെ അസഭ്യവർഷവുമായി വാർത്താവതരണം നടത്തിയെന്ന കേസിൽ യുട്യൂബ് ന്യൂസ് ചാനലിലെ അവതാരകയായ പത്തനംതിട്ട സ്വദേശിനി ശ്രീജ പ്രസാദ് നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് എല്ലാ കുറ്റങ്ങളും ഏറ്റെടുക്കുന്നു എന്ന് വക്കീൽ കോടതിയിൽ ഏറ്റുപറഞ്ഞത്.

ശ്രീജ പ്രസാദ് കുറ്റം ആവർത്തിച്ചാൽ 5 വർഷം തടവും, 1 ലക്ഷം പിഴയും ചുമത്തുന്ന കേസെടുക്കുമെന്നും ജാമ്യം നൽകിയത് കൊറോണ കാലം ആയതിനാൽ ആണെന്നും വിധിയിൽ പറയുന്നു. സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയിരുന്നത്.

സോഷ്യൽ മീഡിയയിലെ അശ്ളീല പ്രയോഗങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരെങ്കിലും അശ്ളീല കമന്റുകൾ പോസ്റ്റുചെയ്താൽ, പൊലീസിൽ പരാതി നൽകാതെ അതിലും മോശമായ മറുപടി നൽകുന്ന സ്ഥിതിയാണ്. നിയമവാഴ്ചയുടെ പരാജയമാണ് ഇതു സൂചിപ്പിക്കുന്നത്. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം.നിലവിലെ ശിക്ഷാനിയമപ്രകാരം കേസെടുക്കാൻ കഴിയുംഇതിനായി പൊലീസ് ജാഗ്രത കാട്ടണം.വിധിപകർപ്പ് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും അയയ്ക്കാൻ കോടതി നിർദേശിച്ചു.
എന്നാൽ നിലവിൽ മുഖ്യമന്ത്രിയെ തെറിവിളിച്ചാലല്ലാതെ പോലീസ് കേസെടുക്കാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. സൈബർ ആക്രമണത്തിനെതിരെ നിരവധി സ്ത്രീകൾ പരാതികൾ നൽകിയിരുന്നെങ്കിലും പോലീസ് അന്വേഷിക്കാറില്ല എന്നതായിരുന്നു യാഥാർഥ്യം. ബിന്ദു അമ്മിണിക്കെതിരെ വ്യാജ ബ്ലൂഫിലിം വരെ ഉണ്ടാക്കി പ്രചരിപ്പിച്ചിട്ടുപോലും ഡിജിപിക്ക് ഉൾപ്പെടെ പരാതികൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പിന്നീട് സ്ത്രീകൾതന്നെ നിയമം കയ്യിലെടുക്കാനും അതേ നാണയത്തിൽ തിരിച്ചടിക്കാനും തുടങ്ങിയപ്പോഴാണ് കുറെയൊക്കെ ശമനമുണ്ടായത്.