20 ലക്ഷം കോടിയുടെ പാക്കേജിലുടെ ലക്ഷ്യമിടുന്നത് ‘സ്വയം ആര്‍ജ്ജിത ഭാരത’മെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്ര വികസനത്തിനാണ്. സ്വയംപര്യാപതത, സ്വയം ആര്‍ജ്ജിത ഭാരതമാണ് പാക്കേജിലുടെ ലക്ഷ്യമിടുന്നത്. പാക്കേജ് ആഴത്തില്‍ ഏഴ് മേഖലകളിലായി നടത്തിയ പഠനത്തിന് ശേഷമാണ് പ്രഖ്യാപിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. പാക്കേജ് പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി വിശദീകരണം നല്‍കിയത്.
പ്രാദേശിക വിപണികള്‍ക്ക് ആഗോള വിപണി കണ്ടെത്തലാണ് ലക്ഷ്യമിടുന്നത്. ഭൂമി, തൊഴില്‍, മൂലധന നിക്ഷേപം, സംരംഭങ്ങള്‍ എന്നിവയുടെ ഉന്നലാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ‘സ്വയം ആശ്രിതം’ എന്നാണ് മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ത്ഥമെന്നും മന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുശട തുടര്‍ച്ചയാകും പാക്കേജെന്നും മന്ത്രി വ്യക്തമാക്കി. മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എടുത്തുപറഞ്ഞാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടിയുടെ വായ്പ. നാല് വര്‍ഷമാണ് വായ്പാ കാലാവധി. ഒരു വര്‍ഷത്തേയ്ക്ക് തിരിച്ചടവിന് മൊറട്ടോറിയവും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
പണലഭ്യത ഉറപ്പാക്കാനായി 15 നടപടികളാണ് . 100 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഗുണം ലഭിക്കും. ഒക്‌ടോബര്‍ 31 വരെ വായ്പയ്ക്കായി അപേക്ഷിക്കാമെന്ന് ധനമന്ത്രി അറിയിച്ചു.
തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി പ്രഖ്യാപിച്ചു. രണ്ട് ലക്ഷത്തോളം ചെറുകിട വ്യവസായികള്‍ക്ക് ഗുണം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ പരിധി പരിഷ്‌കരിക്കും. നിര്‍മ്മാണ-സേവനമേഖലകള്‍ ഏകീകരിക്കും. ഇടത്തരം-ചെറുകിട വ്യവസായങ്ങളുശട (എംഎസ്എംഇ) നിര്‍വചനം മാറ്റി. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വരെ വിറ്റുവരവും ഉള് സംരംഭങ്ങള്‍ മൈക്രോ വിഭാഗത്തിലും. പത്ത് കോടി വരെ നിക്ഷേപവും 50 കോടി വരെ വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും, 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ഇടത്തരം വിഭാഗത്തിലുമാണ്.

200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ഇനി ആഗോള ടെണ്ടര്‍ വിളിക്കില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്‍തൂക്കം നല്‍കും. പിഎഫ് സഹായം മൂന്നു മാസത്തേയ്ക്ക് കുടി സര്‍ക്കാര്‍ നീട്ടി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പിഎഫ് വിഹതത്തില്‍ കുറവ് വരുത്തി. 12 ശതമാനത്തില്‍ നിന്ന് 10 ശതമാനാമായാണ് കുറവ് വരുത്തിയിരിക്കുന്നത്. നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ളിടത്താണ് പിഎഫ് വിഹിതത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച മറ്റു പ്രധാന കാര്യങ്ങള്‍:
- ചെറുകിട ഇടത്തരം മേഖലക്ക് മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ. കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാതെയാണ് വായ്പ. 45 ലക്ഷം ചെറുകിട ഇടത്തരം മേഖലക്ക് ഇത് പ്രയോജനം ചെയ്യും.
- പീഡിത ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി.
- ചെറുകിട-ഇടത്തരം പട്ടികയിലേക്ക് കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തും. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കും.
- 200 കോടി വരെ ആഗോള ടെന്‍ഡറുണ്ടാകില്ല. ടെന്‍ഡറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ മാത്രം. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനാണ് ഈ തീരുമാനം.
- ചെറുകിട വ്യവസായ വികസനത്തിന് 10,000 കോടി.
- ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വായ്പകള്‍ക്ക് നാലു വര്‍ഷം വരെ മൊറട്ടോറിയം.
- 20 കോടി രൂപ നിക്ഷേപമുള്ളതിനെ ഇടത്തരം വ്യവസായമായി പരിഗണിക്കും. 10 കോടി രൂപ വരെ നിക്ഷേപമുള്ളത് ചെറുകിട വ്യവസായം. ഒരുകോടി രൂപ വരെ നിക്ഷേപമുള്ളത് സൂക്ഷ്മ വ്യവസായം.
- സൂക്ഷ്മ വ്യവസായങ്ങളുടെ വിറ്റുവരവ് പരിധി അഞ്ചു കോടി രൂപയായിരിക്കും. കൂടുതല്‍ നിക്ഷേപകരെ പദ്ധതിയുടെ പരിധിയിലാക്കും.
- ഇ വിപണിയുമായി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ബന്ധിപ്പിക്കും.
- സേവന-ഉത്പാദന മേഖലകള്‍ തമ്മില്‍ വേര്‍തിരിവുണ്ടാവില്ല.
- പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ലോകമൂല്യം ഉണ്ടാക്കും. പ്രാദേശിക ബ്രാന്‍ഡുകള്‍ രാജ്യ നിലവാരത്തിലാക്കും.
- നികുതിദായകര്‍ക്ക് 18,000 കോടിയുടെ ആശ്വാസം നല്‍കാനായി.
- പ്രതിസന്ധി കാലത്ത് റിസര്‍വ് ബേങ്ക് പണലഭ്യത ഉറപ്പുവരുത്തി.
- പൊതു മേഖലാ ബേങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാന്‍ സാധിച്ചു.
- ലോക്ക് ഡൗണ്‍ സമയത്ത് കൃഷിക്കാര്‍ക്ക് സഹായം നല്‍കാനും ധനസഹായം ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കാനും കഴിഞ്ഞു.
- ചെറുകിട ഇന്‍ഷ്വറന്‍സുകള്‍ നിരവധി പേര്‍ക്ക് സഹായകമായി.
- 52,600 കോടി രൂപ ജന്‍ധന്‍ അക്കൗണ്ട് വഴി വിതരണം ചെയ്തു.
തൊഴിലാളികളുടെ ഇ പി എഫ് വിഹിതം മൂന്നു വര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2500 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചു. - ഓഹരി മൂലധനമായി 50,000 കോടി രൂപ ലഭ്യമാക്കും.
- ആദായ നികുതി റിട്ടേണ്‍ വഴി 18000 കോടി രൂപ തിരികെ നല്‍കി.
- കേന്ദ്ര സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 45 ദിവസത്തിനകം തീര്‍ക്കും.
- 71,738 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.
