കൊവിഡ് ബാധയെത്തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി പരേതനായ തേപറമ്പിൽ ബാവുവിന്റെ മകൻ പരീദ് (69) ആണ് മരിച്ചത്.
അര്‍ബുദ ബാധിതനായിരുന്ന ഇദ്ദേഹത്തിന് ഏതാനും ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. ഖബറടക്കം ദുബൈയില്‍ നടക്കും. പുത്തൻ പള്ളിയിൽ മുഅദ്ദിൻ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ ഫരീദ് ,അബ്ദുൽ ഫത്താഹ്, സൈഫുദീൻ,സാജിദ്. മരുമക്കൾ: സന ഫൈസൽ ഫരീദ്,അഷ്‌ന അബ്ദുൽ ഫത്താഹ്, നെസിയ സൈഫുദീൻ.

