കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിനുതന്നെ മാതൃകയായ രീതിയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജടീച്ചർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി തുഞ്ചത്ത് എഴുത്തച്ഛൻ പഠനഗവേഷണ കേന്ദ്രം ഡയറകടർ പ്രൊഫ: ടി.ബി. വിജയകുമാർ. കോവിഡ് 19 പോലെ തന്നെ കേരളത്തിൻറെ സമസ്ത പുരോഗതിയെയും കാർന്നുതിന്നുന്ന സാമൂഹ്യമായ മറ്റൊരു മഹാമാരിയാണ് ‘ബ്രാഹ്മണിക കൊറോണ. ഈ സാമൂഹ്യ മഹാമാരി കേരളത്തെ ധൈഷണീകമായി ഷൺഡീകരിച്ച പ്രദേശമാക്കി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രാഹ്മണവത്കരണത്തിലൂടെയും ശൂദ്രവൽക്കരണത്തിലൂടെയുമാണ് അത് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി അതിനെതിരായ പോരാട്ടവും തുടങ്ങിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ടി.എൻ സീമ എന്ന ശൂദ്ര സ്ത്രീയുടെ ഭർത്താവായ ജി. ജയരാജൻറെ നിയമനം മുഖ്യമന്ത്രി റദ്ധാക്കിയിരിക്കുന്നു. ഇതിനെ നല്ല തുടക്കമായിക്കണ്ട് ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് പ്രൊഫ: വിജയകുമാർ പറഞ്ഞു. യാതൊരു ന്യായയീകരണവുമില്ലാത്ത ഒരു നിയമനം ആയിരുന്നു അത്. ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’യെന്ന ന്യായേണ സീമയുടെ ഭർത്താവിൻറെ നിയമനത്തിലും തോമസ് ഐസക്കാണ് ചരട് വലിച്ചതെന്നാണ് കേൾക്കുന്നത്. കഴിക്കുന്ന അരിയെടുത്ത് വിറ്റ് കടിക്കുന്ന പട്ടികളെ വാങ്ങിയ അനുഭവമാണ് കാക്കത്തൊള്ളായിരം ശൂദ്ര ഉപദേശിമാരുടെ നിയമനത്തിലൂടെ മുഖ്യമന്ത്രിക്കുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേട്ടങ്ങൾ പ്രചരിപ്പിക്കാനും അറിയിപ്പുകൾ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യൽ മീഡിയ സംഘവും മന്ത്രിമാർക്ക് പിആർഒമാരും വേറെയുണ്ട്. സർക്കാർ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പര വേറെയും. ഇതിനൊക്കെ പുറമെയാണു പ്രതിമാസം 41 ലക്ഷം രൂപ ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള പടയെ സർക്കാർ രംഗത്തിറക്കിയിരിക്കുന്നത്. അതും വാസ്തവത്തിൽ ഒരു ശൂദ്രപ്പട തന്നെയാണെന്നതാണ് സത്യം.
സർക്കാർ ഖജനാവിലെ കോടികളാണ് ഇക്കൂട്ടർ ചോർത്തുന്നത്. ഇവരെയെല്ലാം കഴിവതും ഒഴിവാക്കണം. അതിന് പകരം കൊള്ളാവുന്ന രണ്ടോമൂന്നോ ഉപദേശിമാരെ നിയമിക്കണം. അത് ബ്രാഹ്മണ വൽക്കരണത്തിനും ശൂദ്രവത്കരണത്തിനും അടിമപ്പെടാതെ ആയിരിക്കണമെന്നും പ്രൊഫ. വിജയകുമാർ പറഞ്ഞു.
അതുപോലെതന്നെ യാതൊരു പ്രയോജനവുമില്ലാതെ കാറും മറ്റു സൗകര്യങ്ങളും നൽകി സർക്കാരിന്റെ ഖജനാവ് കാലിയാക്കുന്ന ബ്രഹ്മശ്രീ. വെളുത്താട്ട് കേശവൻ നമ്പൂതിരിപ്പാട്, ഡോ.ടികെ ആനന്ദി, കെ കെ എൻ കുറുപ്പ്, ഡോ.എം ആർ രാഘവ വാര്യർ എന്നിവരെ പറഞ്ഞുവിടണം. ഇവരിൽ ത്താട്ട്പലരും യാതൊരു പണിയും എടുക്കുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡോ.ടി കെ ആനന്ദി തൻറെ പ്രസംഗത്തിലൂടെയും ലേഖനത്തിലൂടെയും മുഖ്യമന്ത്രിയെ പലപ്പോഴും അപമാനിച്ചിട്ടുണ്ട്. മുലക്കരത്തിനെതിരെ തൻറെ മുലയറുത്ത് പ്രതിഷേധിച്ച ധീരവനിതയായ ചേർത്തല മുലച്ചിപ്പറമ്പിലെ നങ്ങേലി ഈഴവസ്ത്രീ അല്ലെന്നും നമ്പൂതിരി സ്ത്രീയാണെന്നും പ്രസംഗിച്ചിട്ടുണ്ട്. കൂടാതെ 200 വർഷങ്ങൾക്കുമുൻപ് നടന്ന പ്രസ്തുത സംഭവം ഒരു മിത്താണെന്നും നങ്ങേലി ചെയ്തത് ട്രേഡ് യൂണിയൻ സാമ്പത്തീക സമരമാണെന്നും വ്യാഖ്യാനിച്ചുകൊണ്ട് 2019 ജനുവരിയിലെ ജനപഥത്തിൽ (സർക്കാർ പ്രസിദ്ധീകരണം) ലേഖനം എഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാംസ്‌കാരിക മലിനീകരത്തിനും ധൈഷണീക വ്യഭിചാരത്തിനും മുഖ്യമന്ത്രി കൂട്ടുനിൽക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ശ്രീനാരായണ ഗുരു, മഹാത്മാ അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, അയ്യാ വൈകുണ്ഠൻ, 1599 ലെ ഉദയംപേരൂർ സൂനഹദോസ് നിയമിച്ച ഡോ.അലക്സ് ഡി, മെനേസ്, ടിപ്പുസുൽത്താൻ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലിമുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ വിപ്ലവത്തിലൂടെയാണ് കേരളത്തിലെ ശക്തിയായ ഇടതുപക്ഷ പ്രസ്ഥാനം രൂപപ്പെട്ടത് എന്ന ചരിത്ര സത്യത്തെ മുഖ്യമന്ത്രി തൻറെ ഓരോ നിലപാടിലും ഓർമ്മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജടീച്ചർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛൻ സാംസ്കാരികകേന്ദ്രത്തിന്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രൊഫ: ടി.ബി. വിജയകുമാർ പറയുന്നു.


