ആദായ നികുതി റെയ്ഡിന് പിന്നാലെ തമിഴ് നടന് വിജയിയുടെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ബി.ജെ.പി ശ്രമം. വിജയ് ചിത്രം മാസ്റ്റേഴ്സിന്റെ ലൊക്കേഷനിലേക്ക് ബി.ജെ.പി പ്രകടനം നടത്തി. നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റിലാണ് മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രകടനം നടത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലും ആദായ നികുതി റെയ്ഡും ഇന്നലെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിജയ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരുന്നു. വിജയിയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകള്‍ സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു. എട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വിജയിയുടെ വസതിയില്‍ ഉണ്ടായിരുന്നത്. വിജയിയുടെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ അനധികൃത പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.പിന്നാലെയാണ് ഇന്ന് മറ്റൊരു വിഷയമുന്നയിച്ച് ബിജെപി ഷൂട്ടിംഗ് തടസപ്പെടുത്താൻ ശ്രമിച്ചത്.
എന്നാൽ വിവരമറിഞ്ഞ് ഷൂട്ടിംഗ് ലൊക്കേഷന്‍ മുന്നില്‍ വിജയ് ആരാധകരും തടിച്ചുകൂടി. ലൊക്കേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ച് നടത്തുന്നതറിഞ്ഞ് വിവിധ സ്ഥലങ്ങളിൽനിന്ന് ആരാധകർ പാഞ്ഞെത്തുകയായിരുന്നു. എന്നാല്‍ സംയമനം പാലിക്കണമെന്ന് വിജയ് നേരിട്ടെത്തി അഭ്യര്‍ത്ഥിച്ച് രംഗം ശാന്തമാക്കുകയായിരുന്നു.