Tue. Apr 23rd, 2024

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ധീരതാ പുരസ്‌കാരം നേടിയ പന്ത്രണ്ടുകാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടികളെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് ഈമാസം പത്തിന് പരിഗണിക്കും.

ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ കുഞ്ഞാണ് അതിശൈത്യം മൂലമുള്ള കഫക്കെട്ടിനെ തുടര്‍ന്ന് മരിച്ചത്. ജനുവരി 30 നായിരുന്നു സംഭവം.

https://newsgile.com/2020/02/08/infants-death-sc-takes-suo-moto-cognisance-to-stop-involvement-of-minors-in-protests/