സിസ്റ്റർ ലൂസി കളപ്പുര വാദിയായി വയനാട് ജില്ലയിലെ വെള്ള മുണ്ട പോലീസ് സ്റ്റേഷനിൽ 20/08/2019 ൽ ക്രൈം നമ്പർ Ol47/ 2019 ആയി രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും നിതി തേടിയുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.
മാനന്തവാടി രൂപത PRO ഫാ നോബിൾ തോമസ് ഒന്നാം പ്രതിയും കാരക്കാമല FC കോൺവെന്റിലെ സന്യാസിനി മാരായ ലിജി മരിയ, ജ്യോതി മരിയ, മരീന, സിൽജ, സനില, കൗൺസിലേഴ്സ് എന്നിവരെയുമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് എഫ്ഐആർ ഇട്ടിരുന്നതെങ്കിലും പ്രതികൾ വെള്ള നൈറ്റിക്കാർ ആകയാൽ പ്രതികളെ ചോദ്യം ചെയ്യാനോ, അറസ്റ്റ് രേഖ പ്പെടുത്താനോ തയാറാകാതെ കേസ് റഫർ ചെയ്ത് കളയുകയായായിരുന്നു പോലീസ്.
“19/08/2019 തീയതി പൊരുന്നന്നൂർ അംശം കാരക്കാമല എന്ന സ്ഥലത്തുള്ള FC കോൺവെന്റിലെ സന്യാസിനിയായ പരാതിക്കാരിയെ ഒന്നു മുതൽ ഏഴു കൂടിയ പ്രതികൾ പരസ്പര സഹായി കളായി പ്രവർത്തിച്ച് പരാതിക്കാരിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ അപമാന മുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നും മറ്റുമാണ് ” FIR ൽ എഴുതി വെച്ചിരുന്നത്- ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500, 509, 34 വകുപ്പുകൾക്കൊപ്പം കെ പി ആക്ടിലെ 119 ( b) യും ചേർത്തായിരുന്നു എഫ്ഐആർ ഇട്ടത്.
ലിംഗ സമത്വം, നവോത്ഥാനം , സ്ത്രീ സുരക്ഷ ഇതൊക്കെ കേരളാ പോലിസിന്റെ പ്രഖ്യാപിത നയങ്ങളാണ്. എന്നിട്ടുമെന്തേ സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ മാത്രം നടപടി ഉണ്ടാവുന്നില്ല? പൊതു സമൂഹത്തിൽ ലൂസി സിസ്റ്ററിന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ടതായി അവർ രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വഴിപാട് പോലെ ഒരു എഫ് ഐ ആർ ഇട്ട് മാധ്യമ ശ്രദ്ധതിരിച്ചശേഷം കേസ് റഫർ ചെയ്തു കളയുകയായിരുന്നു പോലീസ്.
സിസ്റ്റർ ലൂസി താമസിക്കുന്ന കോൺവെന്റിൽ അവർ നിരന്തരമായ ഭീഷണിയും അവഹേളനവും നേരിടുന്നുവെന്ന് കാണിച്ച് 19/8/2019 ൽ മറ്റൊരു പരാതിയും പോലിസിന് കൊടുത്തെങ്കിലും ആ കേസിലും ഒരു നടപടിയും ഉണ്ടായില്ല.
കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളും പ്രതി സ്ഥാനത്തു വന്നാൽ അവർക്കെതിരെ നടപടി പാടില്ലെന്ന് സർക്കാരിൽ നിന്ന് പൊലീസിന് വല്ല നിർദ്ദേശമുണ്ടോ? അതോ ഐ പി സി, സി ആർ പി സി, KP Act എന്നിവയ്ക്കു പുറമേ കാനോൻ നിയമവും പോലീസിന് ബാധകമാണോ?
“ഈ രണ്ടു പരാതിയിലും കൃത്യമായി തെളിവുകൾ നൽകിയതാണ്. അന്വേഷണം അവസാനിപ്പിച്ചത് അനീതിയാണ്. നീതി ലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും” സിസ്റ്റർ ലൂസി പറഞ്ഞു. പരാതികളിൽ വസ്തുതയില്ലെന്നും തെളിവുകളില്ലെന്നും കാണിച്ച് അന്വേഷണം അവസാനിപ്പിക്കുന്നതായി വെള്ളമുണ്ട പൊലീസ് രേഖാമൂലം അറിയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സിസ്റ്റർ ലൂസി.

മാനന്തവാടി രൂപത വക്താവായ വൈദികൻ നവമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ മഠത്തിലേക്ക് പ്രകടനമായി എത്തിയ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നുമുളള രണ്ടു പരാതികളായിരുന്നു സിസ്റ്ററുടേത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മാസങ്ങൾ അന്വേഷിച്ചിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം. പരാതികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പറയുന്നുണ്ട് പൊലീസ്.
അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സിസ്റ്റർ ലൂസിയ്ക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന്റെ പ്രതികരണം. പക്ഷപാതമില്ലാതെ പെരുമാറേണ്ട പൊലീസ് മഠം അധികൃതർക്കൊപ്പം നിൽക്കുകയാണെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.