ഗഫൂർ കൊടിഞ്ഞി
ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ വിഷയം ജമാഅ ത്തെ ഇസ്ലാമിയുടെ ഐഡന്ററ്റി തെളിയിക്കലാണ് എന്നാണ് ചിലരുടെ പോസ്റ്റ് കണ്ടാൽ തോന്നുക. പലരും പൗരത്വ ബില്ലൊക്കെ വലിച്ചെറിഞ്ഞ്, പട്ടിക്ക് എല്ലിൻ കഷണം കിട്ടിയ മട്ടിൽ മൗദൂദിയുടെ പിറകെ ഓടുകയാണ്. ചിലർ രക്ഷിക്കാനും മറ്റു ചിലർ ക്രൂശിക്കാനും .
അതിനായി മതേതര കേരളത്തിന്റെ പ്രതീക്ഷയാ യ സുനിൽ പി ഇളയിടത്തെ വരെ പ്രതിക്കൂട്ടിലേറ്റുന്നവരുണ്ട്. സവർണ്ണ ഫാസിസത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കീഴിൽ ന്യൂനപക്ഷങ്ങളായ മുസ്ലിംകളുടെ നിലനിൽപ്പാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. ഈ ഒരവസ്ഥ മറിച്ചിട്ടാൽ സംഭവിക്കാവുന്നതാണ് ക്രിസ്ത്യൻ രാഷട്രവും ഇസ്ലാമിക രാഷ്ട്രവുമൊക്കെ.
എൺപതുകളുടെ മധ്യത്തിൽ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യവുമായി ചിലർ വന്നു.അന്ന് അസ്വസ്ഥ കലുഷിതമായ കേരളീയ ചുറ്റുപാടിൽ അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ചോദിച്ച ചോദ്യം “അതിലെന്താണ് തെറ്റ്?” എന്നായിരുന്നു.”പ്രവാചകന്റേയും രാമന്റേയുമൊക്കെ രാജ്യം കെട്ടിപ്പടുക്കാനാണ് ഓരോ നല്ല ഭാരതീയനും ശ്രമിക്കുക” എന്നാണ് മൂപ്പരന്ന് കൂട്ടിച്ചേർത്തത്.
അന്ന് അദ്ദേഹത്തിന് ഇത് പറയാൻൻ സാധിച്ചത് അദ്ദേഹത്തിന് മതങ്ങൾ എന്താണ് എന്ന് ബോ ധ്യമുണ്ടായിരുന്നു എന്നത് കൊണ്ടായിരുന്നു. ഏറെക്കുറേ, മതവിശ്വാസികളിലും വംശീയത അന്ന് ഇത്രമാത്രം തിടം വെച്ചിരുന്നില്ല. ഇന്ന് പക്ഷെ സ്ഥിതി മാറി. ഏത് മതത്തിലും വിശ്വാ സികളില്ല. മതത്തെ ഉപയോഗിക്കുന്നവരേയുള്ളു. മതം വിൽപ്പനക്ക് വെക്കുന്ന കച്ചവടക്കാരേയുള്ളു.
ഇന്ന് ഇന്ത്യയിൽ അത് ഏറ്റവും സുന്ദരമായി സംഘ് പരിവാർ ചെയ്യുന്നു. നാളെ മറ്റുള്ളവർക്ക് ഭൂരിപ ക്ഷം ലഭിച്ചാൽ ഇപ്പണി അവർ ചെയ്യും. അത്രയേ ഉള്ളു മാറ്റം. മുമ്പൊരിക്കൽ ഈയുള്ളവൻ സൂചിപ്പിച്ച പോലെ സംസ്കാരങ്ങളുടെ ഉപോൽപന്നമാണ് മതങ്ങൾ എന്ന് തിരിച്ചറിവ് നേടുകയാണ് ആദ്യം വേണ്ടത്. അത്തരം മതങ്ങൾ പ്രത്യയശാസ്ത്രവൽക്കരിക്കുമ്പോൾ അതിൽ ഫാസിസം കടന്നു വരുന്നു.

ദൈവം ഇതിനൊക്കെ എത്രയോ അപ്പുറത്താണ്. അവൻ ആഢ്യ പൗരോഹിത്യ ഭരണകൂട മുതലാളിത്വ കൂട്ടുകച്ചവടത്തിന് കൂട്ടിരിക്കും എന്ന് ഏതെങ്കിലും നിഷ്കളങ്ക നിഷ്കുകൾ കരുതുന്നുണ്ടെങ്കിൽ അവർക്ക് നമോവാകം.
ഇത് വായിച്ച് മതത്തെ തള്ളിപ്പറയുന്നു എന്ന് ഒച്ചവെക്കുന്നവരുണ്ടാവാം. മതം വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെ ചുവടിറക്കാനുള്ള അത്താണിയാണ് എന്നാണ് നമ്മൾ മനസിലാ ക്കേണ്ടത്. സ്ഥാപനവൽക്കരിക്കപ്പെട്ട സംഘടിത മത മേലാളന്മാർ അത് വെച്ച് ആമാശയവും കീശയും വീർപ്പിക്കുന്നത് നാം കാണുന്നു.
പറഞ്ഞു വരുന്നത് ഇത്രയുമാണ്. ഓരോരുത്തരുടേയും മതം അവരവർക്ക് ആശ്രയം തന്നേയാണ്. അത് വെച്ച് മറ്റുള്ളവരെ കുതിര കേറാൻ വരുന്നവർക്ക് നേരെയാണ് ജാതിമതചിഹ്നങ്ങൾ മാറ്റിവെച്ച് കേരളീയർ ഉണർന്നത്.ആ വഴി എല്ലാവരുംസ്വീകരിക്കുകയാണ് വേണ്ടത്.