Mon. Nov 23rd, 2026

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 15-ാം ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. ക്ഷീണം കാരണം രണ്ട് പേജ് സഭയില്‍ വായിക്കാതെ സഭയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു. ലെതർ ഐശ്വര്യദായകമല്ലെന്ന അന്ധവിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ, ചുവന്ന പട്ടിൽ പൊതിഞ്ഞ്, മഞ്ഞനാട കൊണ്ട് കെട്ടിയാണ് നിർമ്മല കൊണ്ടുവന്നത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയില്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

ജിഎസ്‌ടി നടപ്പാക്കിയത് ചരിത്രപരമായ പരിഷ്‌‌കരണമാണ്. ജിഎസ്‌ടി നിരക്ക് കുറച്ചതുവഴി ഓരോ കുടുംബത്തിന്റെയും ചെലവ് 4% കുറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കിട്ടാക്കട പ്രശ്നം ബാങ്കുകളുടെ നിലയും ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കി. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ശേഷിയും വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.

എന്നാൽ പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കൽ തുടരുമെന്ന് ബജറ്റിൽ തന്നെ സൂചനയുണ്ട്. പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുകയാണ്. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന പ്രഖ്യാപിച്ചത്. പ്രാഥമിക ഓഹരിവില്‍പ്പന ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.

ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കും. റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. കൂടുതല്‍ പിപിപി ട്രെയിനുകള്‍ വരും. കമ്പനിനിയമത്തിന്റെ ലംഘനമായി കാണുന്ന ചില നടപടികള്‍ ക്രിമിനല്‍ കുറ്റമല്ലാതാകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2020:-2021

#കിസാൻ റെയിൽ പദ്ധതിക്ക് തുടക്കം കുറിക്കും.
#ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേക ബോഗികൾ ആരംഭിക്കും.
#കാർഷിക ഉൽപനങ്ങൾക്ക് ഇ- മാർക്കറ്റ്.
#ഓൺലൈൻ ജൈവ കാർഷിക ഉത്പാദന വിപണി.
#അന്ത്യോദയ പദ്ധതി വിപുലീകരിക്കും
#മൽസ്യ മേഖലയി സാഗരമിത്ര പദ്ധതി
#58 ലക്ഷം സ്വയം സഹായ സംഘങ്ങൾ
#2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.
#കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്‌പാ പദ്ധതി
#കാര്‍ഷികോല്‍പ്പനങ്ങള്‍ കയറ്റി അയക്കാന്‍ കിസാന്‍ ഉഡാന്‍ വിമാനം.
#ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല‑ഒരു ഉല്‍പന്നം പദ്ധതി.
#15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും.
#99300 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക്
#ഇന്ത്യയിൽ പഠന പദ്ധതി പ്രോത്സാഹിപ്പിക്കും
#രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകും
#ബിരുദ തലത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും
#തദ്ദേശ സ്ഥാപനങ്ങളലിൽ യുവ എൻജിനിയർമാർക്ക് ഇന്റേൺഷിപ്
#പിന്നാക്ക വിഭാഗങ്ങൾക്ക് ഓൺലൈൻ ബിരുദ പദ്ധതി
#പുതിയ ഫോറൻസിക് യൂണിവേഴ്സിറ്റി സ്ഥാപിക്കും
#1480 കോടി ടെക്സ്റ്റെൽ മേഖലയ്ക്ക്
#5 പുതിയ സ്മാർട്ട് സിറ്റികൾ
#വ്യവസായ മേഖലയ്ക്ക് 27,300 കോടി രൂപ
#കയറ്റുമതിക്ക് നിർവിക് പദ്ധതി
#കയറ്റുമതിക്കാർക്ക് ഇൻഷുറൻസ്
#കയറ്റുമതിക്കാർക്ക് ഡിജിറ്റൽ റീഫണ്ട്
#ഊർജ മേഖലയ്ക്ക് 22,000 കോടി
#2024 ഓടെ 100 വിമാനത്താവളങ്ങൾ വികസിപ്പിക്കും
#മുംബൈ- അഹമ്മദാബാദ് അതിവേഗ ട്രെയിൻ
#ഗതാഗത- അടിസ്ഥാന സൗകര്യത്തിന് 1.7 ലക്ഷം കോടി
#ഊർജ സുരക്ഷയ്ക്ക് സ്മാർട്ട് മീറ്ററിംഗ്
#ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ അനുവദിച്ചു
#ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു
#സ്വച്ഛ് ഭാരത് മിഷന് 12300 കോടി
#ഭാരത് നൈറ്റ് പദ്ധതി നടപ്പിലാക്കും
#സ്വകാര്യ മേഖലയിൽ ഡാറ്റ സെന്റർ പാർക്കുകൾ
#ബൗദ്ധിക സ്വത്ത് അവകാശ നിയമം ഉടൻ
#ഒരു ലക്ഷം ഗ്രാമങ്ങളിൽ ഫൈബർ ടു ഹോം
#പോഷക ആഹാരത്തിനായി 35,600 കോടി
#വനിതാ ക്ഷേമ പദ്ധതികൾക്ക് 28,600 കോടി
#6 ലക്ഷം അംഗൻവാടി ജീവനക്കാർക്ക് സെൽഫോൺ നൽകി
#പട്ടിക ജാതി പിന്നാക്ക വിഭാഗ ക്ഷേമത്തിന് 85,000 കോടി
#പട്ടിക വർഗ ക്ഷേമത്തിനായി 53,700 കോടി
#വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി 2500 കോടി
#മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് 9000 കോടി
#സാംസ്‌കാരിക മന്ത്രാലയത്തിന് 3150 കോടി
#റാഞ്ചിയിൽ ട്രൈബൽ മ്യൂസിയം
#മലിനീകരണം ഉണ്ടാകുന്ന വ്യവസായശാലകൾ അടച്ചു പൂട്ടും
#ബാംഗ്ലൂരു ഗതാഗത വികസനത്തിന് 18,600 കോടി
#ക്ലീൻ എയർ പദ്ധതിക്ക് 4,400 കോടി
#നൈപുണ്യ വികസനത്തിന് 3000 കോടി
#നികുതിദായർക്കായി പുതിയ പ്രമാണം
#നോൺ ഗസറ്റഡ് തസ്‌തികളിലേയ്ക്ക് പൊതു പരീക്ഷ
#പുതിയ ദേശീയ റീക്രൂട്ടിങ് ഏജൻസി ഉടൻ
#വിവരശേഖരണം ആധുനികവൽക്കരിക്കും

#ആദായ നികുതിയിൽ വൻ ഇളവ്
#അഞ്ചു ലക്ഷം വരെ ഉള്ളവർക്ക് നികുതി ഇല്ല
#5- 7.5 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് 10 ശതമാനം നികുതി ഇളവ്
#5- 10 ലക്ഷം വരെ 15 ശതമാനം നികുതി ഇളവ്
#10–12.5 ലക്ഷം വരെ 20 ശതമാനം നികുതി ഇളവ്
#12.5- 15 ലക്ഷം വരെ 25 ശതമാനം നികുതി ഇളവ്
#15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
#എല്‍ഐസിയും വില്‍ക്കുന്നു; ഓഹരിവില്‍പ്പന ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി
#ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കും.
#ജി20 ഉച്ചകോടിക്ക് 100 കോടി
#റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു വർഷം ലാഭത്തിന് മേൽ നികുതിയില്ല
#സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഘടനയിൽ മാറ്റം
#സ്റ്റാർട്ട് അപ്പുകൾക്ക് 5 ശതമാനം വരെ ടാക്സ് ഹോളി ഡേ

https://newsgile.com/2020/02/02/budget-2020-rural-per-capita-income-may-rise-up-to-5-but-fmcg-ceos-sceptical/