ജാമിയയിലെ പൗരത്വ പ്രതിഷേധത്തിനെതിരെ അക്രമി വെടിയുതിര്ത്ത സംഭവത്തില് പ്രതിഷേധവുമായി അസാദുദീന് ഒവൈസി. അക്രമിയെ വസ്ത്രം കൊണ്ട് തിരിച്ചറിയാന് ഒസൈവി പ്രധാനമന്ത്രി മോഡിയെ വെല്ലുവിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാന് കഴിയുമെന്ന് പ്രധാനമന്ത്രി മോഡി നേരത്തെ പ്രസ്താവിച്ചിരുന്നു. മുസ്ലീം വിഭാഗത്തിനെതിരായ വിവേചനപരമായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.
ജാമിയ മിലിയയിലെ വിദ്യാര്ത്ഥികളുടെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ രാംഭക്ത് ഗോപാല് എന്ന യുവാവാണ് വെടിയുതിര്ത്തത്. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള് ഫെയ്സ്ബുക്ക് ലൈവില് വരികയും ചെയ്തിരുന്നു. കറുത്ത ജാക്കറ്റ് ധരിച്ചിരിക്കുന്ന അക്രമി രാംഭക്ത് ഗോപാല് എന്നാണ് വീഡിയോയില് സ്വയം പരിചയപ്പെടുന്നത്.
ലൈവ് വീഡിയോയയ്ക്ക് ശേഷം, ഇതാ നിങ്ങളുടെ ആസാദി എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഇയാള് വെടിവച്ചത്. ഡല്ഹി പോലീസ് നോക്കി നില്ക്കെയായിരുന്നു അക്രമം. വെടിവയ്പ്പില് ഷദാബ് ഫറൂഖ് എന്ന വിദ്യാര്ത്ഥിയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു.
ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷഹീന്ബാഗ്, ഗെയിം ഓവര്, ഇവിടെ ഹിന്ദു മാധ്യമങ്ങള് ഇല്ല തുടങ്ങിയ പോസ്റ്റുകളാണ് ഇയാള് ഫെയ്സ്ബുക്കില് ഇട്ടിരിക്കുന്നത്.തന്റെ അന്ത്യയാത്രയില് കാവി പുതപ്പിക്കണമെന്നും ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളുണ്ട്. രാംഭക്ത് ഗോപാല് യു.പിയിലെ ജൊവാര് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.