Sun. Nov 15th, 2026

സിസ്റ്റർ ലൂസികളപ്പുര കോൺവെന്റിൽ പട്ടിണിയിൽ. ഭക്ഷണം നൽകാതെ പീഡിപ്പിച്ച് കാ..തൊലിക്കാ സഭ.തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റർ ആരോപിച്ചു. എഫ്സിസി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര.

കൂടാതെ മഠത്തില്‍നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റർ നല്‍കിയ ഹർജിയില്‍ സഭാ നടപടി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ട് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റർമാർക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലും ഡിസംബറിലുമായി മഠം അധികൃതർക്കെതിരെ മൂന്ന് പരാതികളാണ് സിസ്റ്റർ പൊലീസില്‍ നല്‍കിയത്. മൂന്നിലും വെള്ളമുണ്ട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.പ്രതികൾ സോഷ്യൽമീഡിയയിലൂടെ അവഹേളനവും വെല്ലുവിളിയും തുടരുകയാണ്.

സിസ്റ്റർ ലൂസികളപ്പുരയെ മഠത്തിൽ ആഹാരം പോലും നൽകാതെ പീഡിപ്പിക്കുന്നതായുള്ള വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നിരവധി മനുഷ്യാവകാശ സംഘടനകളും സംഭവം അറിഞ്ഞു മാനന്തവാടിയിലെ കാര ക്കാമല കോൺവെന്റിൽ എത്തിയിട്ടുണ്ട്.സിസ്റ്റർ ലൂസിക്ക് ഭക്ഷണ പൊതികളുമായി വിശ്വാസികളും കോൺവെന്റിനുമുന്നിൽ പ്രതിഷേധവുമായി എത്തുന്നുണ്ട്.

സിസ്റ്റർ ലൂസി കളപ്പുരയുടെ വിഷയത്തിൽ പൊതു സമൂഹത്തിന്‌ മുന്നിൽ ഇനി കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും സഭയ്ക്ക് അത് ദോഷമേ ചെയ്യൂ എന്നും സീറോമലബാർ സഭയുടെ സിനഡിൽ ചർച്ചചെയ്യുകയുകയും വൈദീക ക്രിമിനലുകൾക്ക് അത്തരത്തിൽ നിർദ്ദേശം നൽകാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും ഒക്കെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പൊതുസമൂഹത്തിൽ മൗനം പാലിച്ചുകൊണ്ട് സിസ്റ്റർ ലൂസിയെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭയുടെ പുതിയ പദ്ധതിയെന്ന്‌ ഇതോടെ വെളിവായിരിക്കുകയാണ്.

സിസ്റ്റർ ലൂസികളപ്പുരയെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നതിനെതിരെ ഇനി പോലീസിൽ പരാതിനൽകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും പോലീസിൽ നിന്ന് നീതിലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് ദിവസവും കോൺവെന്റിൽ ഭക്ഷണം എത്തിച്ചുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ജസ്റ്റിസ് ഫോർ ലൂസി കളപ്പുര കൂട്ടായ്മയുടെ വക്താക്കൾ പറയുന്നത്. സിസ്റ്റർ ലൂസി കളപ്പുരയുടെ ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

അതേസമയം സോഷ്യൽമീഡിയയിൽ കത്തോലിക്കാസഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾക്കിടയിൽനിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രചരിക്കുന്ന വിശ്വാസികളുടെ പ്രതിഷേധങ്ങളിൽ ചിലത് ചുവടെ.