Sun. Feb 25th, 2024

ആലപ്പുഴ ജില്ലയിലെ പാണാവള്ളി നെടിയതുരുത്തിൽ തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ വിഷയം ഏറ്റെടുത്ത് ക്രൈസ്തവ സഭകള്‍ രംഗത്ത് വന്നിരിക്കുകയാണ്. ശവം വെച്ചുപോലും പകതീർക്കുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളടക്കം ദൈവസ്നേഹത്തോടെ ഒന്നിച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞാണ് കർത്താവായ യേശുക്രിസ്തുവിൻറെ നാമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. ഓര്‍ത്തഡോക്‌സ്-യാക്കോബായ ബാവമാരെ കൂടാതെ, മലങ്കര കത്തോലിക്ക സഭ കര്‍ദിനാള്‍ മാര്‍ ക്ലിമിസ്, മാര്‍ത്തോമ സഭയുടെ ജോസ്ഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അടക്കം കർത്താവിൻറെ നാമത്തിൽ സുപ്രീംകോടതി വിധിയെ ശാസിക്കുകയും ഭൽസിക്കുകയും ചെയ്തുകൊണ്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

കാടും കുന്നും മുഴുവൻ ഇടിച്ചുനിരത്തി റബർ കൃഷിയും കുരിശുകൃഷിയും നടത്തിയവർ. ഈ പ്രകൃതിയെയും ജീവജാലങ്ങളെയുമെല്ലാം മനുഷ്യന് കൊന്നുതിന്നാൻ വേണ്ടി സൃഷ്‌ടിക്കപ്പെട്ടതാണെന്ന തികച്ചും പ്രകൃതിവിരുദ്ധമായ ഒരുവിശ്വാസത്തെ മുറുകെ പിടിക്കുന്നവർ മുത്തൂറ്റ് റിസോട്ട് പൊളിക്കാൻ ഉത്തരവിട്ടപ്പോൾ കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിധ്യത്തില് രോമാഞ്ച കഞ്ചുകിതരായിട്ടാണ് നിവേദനവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

ഈ വൈവിദ്യം ഉപയോഗപ്പെടുത്തി കേരളം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് ടൂറിസം രംഗത്തിനാണ് എന്നും. ആ ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത് ഇവിടുത്തെ പുഴകളുടേയും കായലുകളുടേയും സൗന്ദര്യം ആസ്വദിക്കാനാണ് എന്നും . ഗോവ പോലെ ചെറിയ സംസ്ഥാനത്ത് എത്തുന്ന 60000 ടൂറിസ്റ്റുകള്‍ക്ക് താമസിക്കുന്നതിനായി സൗകര്യമുണ്ട് എന്നും. മറിച്ച് കേരളത്തില്‍ ആകെയുള്ളത് 10,000 പേര്‍ക്കുള്ള താമസ സൗകര്യം മാത്രമാണ് എന്നും മുട്ടനാടുകൾ നിവേദനത്തിൽ ഉദ്ഘന്ധപ്പെടുന്നു.

സുപ്രീം കോടതി കേരളത്തിന്റെ ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരോടും തീരദേശ പരിപാലന നിയമപ്രകാരം അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ട്, വേമ്പനാട്ട് കായലിനോടും, പുഴകളോടും, ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഏതെല്ലാമെന്ന് ആറാഴ്ചയ്ക്കുള്ളില്‍ അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ കേരളത്തിന്റെ ടൂറിസം വികസനത്തെ യാതൊരു രീതിയിലും ബാധിക്കാത്ത തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കുവാന്‍ കർത്താവിന്റെ നാമത്തിൽ ഓര്‍മ്മപ്പെടുത്തുന്നതാണു നിവേദനം.

മറിച്ച് തീരദേശ നിയമലംഘനങ്ങളെ റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ ഏതാണ്ട് 50000 കോടി രൂപ മുടക്കിയിട്ടുള്ള പല ഹോട്ടലുകളും റിസോര്‍ട്ടുകളും വ്യവസായ സ്ഥാപനങ്ങളും പൊളിച്ചു നീക്കേണ്ട സാഹചര്യം കേരളം അഭിമുഖീകരിക്കേണ്ടി വരും എന്നും കർത്താവിൻറെ നാമത്തിൽ മുട്ടനാടുകൾ മുന്നറിയിപ്പ് നൽകുന്നു.

ഇതുകൊണ്ട് അനേകം കുഞ്ഞാടുകളുടെ തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും കേരളത്തിന് നഷ്ടമാവും. ഈ ഭീകരാവസ്ഥ കണക്കിലെടുത്ത് ഒരു സബ് കമ്മറ്റിയെ വെച്ച് ഈ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി ആ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മാത്രമേ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പാടുള്ളു എന്ന് നിര്‍ദ്ദേശിക്കണമെന്നും കർത്താവിൻറെ നാമത്തിൽ മുത്തൂറ്റ് മിനിഗ്രൂപ്പിന് വേണ്ടി അപേക്ഷിച്ചു കൊണ്ടാണ് മുട്ടനാടുകളുടെ നിവേദനം അവസാനിക്കുന്നത്.ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇങ്ങനെയൊരു നിവേദനത്തിൻറെ പോലും ആവശ്യം വരില്ലായിരുന്നു.വെള്ളാപ്പള്ളി നടേശൻജിയുടെ ഭാഷയിൽ പറഞ്ഞാൽ MP3 ഭരണം (മുത്തൂറ്റ്. മനോരമ, മാർത്തോമാ) ഭരണമായിരുന്നല്ലോ അന്ന്.

മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി പങ്കാളിത്തമുള്ള കാപ്പികോ റിസോര്‍ട്ട് പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണു മുട്ടനാടുകൾക്ക് പരിശുദ്ധാത്മാവിൻറെ ഫോൺ വിളിയുണ്ടായതും കർത്താവിൻറെ നാമത്തിലുള്ള നിവേദനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയത്.

വേമ്പനാട് കായല്‍ തീരത്ത് നേടിയതുരുത്തിൽ ഏഴ് ഏക്കർ സർക്കാർ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ച 35,900 ചതുരശ്ര അടി കെട്ടിടമാണ് പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.കുവൈറ്റ് ആസ്ഥാനമായ കാപികോ ഗ്രൂപ്പ് മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം. മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. ഇത് പൊളിക്കണമെന്ന് 2013ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. കാപ്പികോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാന്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വാമിക റിസോര്‍ട്ട് മാത്രമാണ് അന്ന് പൊളിച്ചു നീക്കിയത്.

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിര്‍മിച്ച ഏഴ് ഏക്കർ സർക്കാർ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ച റിസോര്‍ട്ടിന് പാണാവള്ളി പഞ്ചായത്ത് കെട്ടിട റമ്പറും നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.