Sat. Nov 21st, 2026

അയൽക്കാരനെ സ്നേഹിക്കേണ്ടി വന്നാലും അഭയാർത്ഥികൾ മുസ്ലിമെങ്കിൽ കൊല്ലാം; അവിശ്വാസിയെ തിരികല്ലിൽ കെട്ടി കടലിൽ കെട്ടി താഴ്ത്തണമെന്നാണ് തിരു വചനം. ഇതുമനസിലാക്കാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളെ വിമര്‍ശിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലേഖനം.അതും ‘ജന്മഭൂമി’യിൽ. മതേതരത്വം കാക്കാനും ക്രിസ്ത്യാനികളുടെ ദേശസ്നേഹം പ്രകടിപ്പിക്കാനും ഇനിയെന്ത് വേണം?

ലേഖനത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം. ‘പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കാതെ അന്ധമായ ബി.ജെ.പി വിരോധം മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കുമെന്ന് ഫാര്‍ വര്‍ഗീസ് ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നേതൃത്വം ആരുടെയൊക്കൊയോ മുന്നില്‍ തങ്ങളുടെ ആര്‍ജ്ജവത്വവും അഭിമാനവും അടിയറവു വച്ചിട്ടില്ലെന്ന് തെളിയിക്കണം. ഇരുട്ടത്ത് കരിംപൂച്ചയെ തപ്പുന്ന രാഷ്ട്രീയ കലാപരിപാടി അവസാനിപ്പിക്കം. ഹിന്ദുത്വത്തെ എതിര്‍ക്കാനെന്ന പേരില്‍ ഇസ്ലാം വത്കരണത്തിന്റെ ഏജന്റുമാരായി മാറിയിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം.’ എന്നിങ്ങനെ പോകുന്നു ‘പൗരത്വവും ദേശീയതയും ചില പശ്ചാത്തല ചിന്തകളും’ എന്ന ലേഖനത്തില്‍ വീര സവർക്കർ ഫാ.വര്‍ഗീസ് ജിയുടെ വിമര്‍ശനം.

സിറോ മലബാര്‍ മേജറും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദിനാള്‍ ആലഞ്ചേരി ബി.ജെ.പിയുടെ പൗരത്വബില്‍ ന്യായികരിച്ചുള്ള നോട്ടീസ് സ്വീകരിച്ചു ഗൃഹസമ്പർക്ക പരിപാടി ഉത്ഘാടനം ചെയ്തത് നേരത്തെ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പൗരത്വബില്‍ ന്യായികരിച്ചുള്ള നോട്ടീസുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനോട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സുസപാക്യം പൗരത്വബിലുമായി ബന്ധപ്പെട്ട് ആശങ്ക അറിയിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആലഞ്ചേരി നിലപാട് വ്യക്തമാക്കാതെ ബി.ജെ.പിയുടെ പൗരത്വബില്‍ ന്യായികരിച്ചുള്ള ലഘുലേഖ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തത് മുഴുവന്‍ ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയാണെന്നും നേരത്തെ എ.എം.ടി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയുടെ മുഖപത്രത്തില്‍ കെ.സി.ബി.സി വക്താവായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പൗരത്വ ഭേദഗതിയെ അനുകൂലിച്ചു ലേഖനം എഴുതിയത്.

ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിനു പിന്നാലെ കെ.സി.ബി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഭാ സുതാര്യ സമിതി രംഗത്തെത്തിയിട്ടുണ്ട്. കെ.സി.ബി.സി ബി.ജെ.പിയുടെ ചട്ടുകമാകുന്നു. കെസിബിസി സെക്രട്ടറിയുടെ ബി.ജെ.പി മുഖപത്രത്തിലെ ലേഖനം കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടാണോയെന്നു വ്യക്തമാക്കണമെന്നും എ.എം.ടി ആവശ്യപ്പെട്ടു.

ആഗോള പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ ഇവിടെ ശക്തിയാര്‍ജ്ജിക്കുന്നു. അത് മൂടിവച്ച് പ്രവര്‍ത്തിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം കണ്ണുവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചുമതലയായി അവര്‍ സ്വയം ഏറ്റെടുത്തതാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പി രാഷ്ട്രീയത്തെ പൊതുവില്‍ ന്യൂനപക്ഷ വിരുദ്ധമാക്കുന്നത് എന്നതു മറക്കരുതെന്ന് സൂചിപ്പിച്ച് മോദിസർക്കാർ ഭരണം തുടങ്ങിയിട്ടേയുള്ളൂ എന്ന ബോധ്യത്തിൽനിന്നുകൊണ്ട് മറ്റ് മുഖ്യധാരാ രാഷ്ട്രീയക്കാരെ തള്ളി ബിജെപിക്ക് മിസ്ഡ് കോൾ അടിക്കുന്നുമുണ്ട് ഫാ.വര്‍ഗീസ് ജി പ്രസ്തുത ലേഖനത്തില്‍.

എന്നാൽ ബി.ജെ.പിക്ക് ദേശദ്രോഹികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിഹാരമുണ്ട് എന്നു രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ശ്രമിക്കേണ്ടത്. അതിന് ആലോചനയും ഭാവനയും ഇച്ഛാശക്തിയുമുണ്ടാകണം എന്ന ഉപദേശവും ഫാ.വര്‍ഗീസ് ജി നൽകുന്നുണ്ട്.

ഫലരഹിതവും വിപരീതഫലം ഉണ്ടാക്കുന്നതുമായ വിവാദങ്ങളും കലാപങ്ങളുമല്ല, ജനങ്ങളുടെയും രാജ്യത്തിന്റെയും യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് രാഷ്ട്രീയ വിഷയമാക്കേണ്ടത്. ഇപ്പോള്‍ രാജ്യത്തുനടക്കുന്ന അക്രമാസക്തമായ കലാപ കോലാഹലങ്ങള്‍കൊണ്ട് വിപരീത ഫലങ്ങളെ ഉണ്ടാവുകയുള്ളൂവെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് ഫാര്‍. വര്‍ഗീസ് വള്ളിക്കാട്ട് കുഞ്ഞാടുകളോട് ചോദിക്കുന്നു.

എന്നാല്‍, കെ.സി.ബി.സി വക്താവായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് ബി.ജെ.പി മുഖപത്രത്തില്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചു എഴുതിയ ലേഖനം കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടാണോയെന്ന് കെ.സി.ബി.സി വ്യക്തമാക്കണമെന്ന് സഭാ സുതാര്യ സമിതി(എ.എം.ടി) ആവശ്യപ്പെട്ടു. ഹിന്ദുത്വ വര്‍ഗീയതക്ക് കുട പിടിക്കുന്നത് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ രീതിയായി മാറിയതായും സഭാ സുതാര്യ സമിതി കുറ്റപ്പെടുത്തി.

രാജ്യം മുഴുവന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും എതിര്‍ക്കുന്നത് ഇത് ഒരു ഇസ്ലാമിന്റെ പ്രശ്‌നമായതു കൊണ്ടല്ലെന്നും മറിച്ച് ഭരണഘടനാ പ്രശ്‌നമായതു കൊണ്ടാണ്. മതത്തിന്റെ പേരില്‍ ഒരു വേര്‍തിരിവ് ഏതു ന്യായത്തിന്റെ പേരിലായാലും ഭരണഘടനയില്‍ അനുവദിച്ചുകൂടായെന്നും എ.എം.ടി നേതൃത്വം അഭിപ്രായപ്പെടുന്നു.

നാളെ ആരംഭിക്കുന്ന 28ാമതു സിനഡിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭയിലെ ഒമ്പത് മെത്രാന്‍മാരെ സന്ദര്‍ശിച്ച് സഭാ സുതാര്യ സമിതി നേതൃത്വം വിവാദമായ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും, സിനഡില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വെയ്ക്കണമെന്നും സഭയ്ക്കുണ്ടായ നഷ്ടം നികത്തണമെന്ന് പെര്‍മനന്റ് സിനഡിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുമെന്ന സൂചനയുണ്ടെന്നും സഭാ സുതാര്യ സമിതി വ്യക്തമാക്കി.