Sun. Nov 22nd, 2026

200ൽ അധികം ചുവന്ന നൈറ്റിയിട്ട മെത്രാന്മാർ കേരളത്തിലുണ്ട് കാക്കത്തൊള്ളായിരം സഭകളും പതിനായിരക്കണക്കിന് വികാരിമാരും ഉണ്ട്.കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും മതേതര മൂല്യങ്ങളെ ധ്വംസിക്കുന്നതുമാണെന്ന്‌ പരസ്യമായി പറയാനും അതിനെതിരെ കേന്ദ്രസർക്കാരിൻറെ നിയമ വകുപ്പിന് കത്തെഴുതാനെങ്കിലും തയ്യാറാവുകയും പിന്നീട് പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കാനാണെന്ന ആശങ്കയുണ്ടെന്നും ജനങ്ങളിലെ ആശങ്ക പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും, ജനാധിപത്യ രാഷ്ട്രത്തിൽ വിഭാഗീയത അംഗീകരിക്കില്ല എന്നും, ഭൂരിപക്ഷത്തിന്റെ പേരിൽ എന്തും കാണിക്കാമെന്നത് ആശങ്കയുണ്ടാക്കുന്നു എന്നും ബിഷപ് ഹൗസില്‍ ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി സൂസപാക്യത്തെ കാണാന്‍ എത്തിയകേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം നേരിട്ട് ഉള്ളകാര്യം മുഖത്ത് നോക്കി തുറന്നു പറയുകയും ചെയ്തിരുന്നു.

എന്നാൽ ക്രിസ്ത്യാനിറ്റിയെക്കാൾ കേശവൻനായർ- ബ്രഹ്‌മദത്തൻ നമ്പൂതിരി പാരമ്പര്യത്തിൽ അഭിരമിക്കുന്ന റോമൻ കത്തോലിക്കർ അങ്ങനെ ലത്തീൻകാരെ പോലെ മുസ്ലിം വിഭാഗത്തെ പൗരത്വപട്ടികയിൽ നിന്നുപുറത്താക്കുന്നതിൽ ബേജാറാകുന്നവരല്ല.സീറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ബിജെപിയുടെ പൗരത്വ ബില്‍ ന്യായികരിക്കാനുള്ള നോട്ടീസ് കൈപറ്റി ഉത്ഘാടനം നിർവഹിച്ചത്.

സൂസപാക്യത്തെപ്പോലെ എന്നും ഇങ്ങനെ ചില ഒറ്റയാന്മാർ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ ഒരു സമുദായം എന്ന നിലയിൽ രാജ്യം കുട്ടിച്ചോറായാലും വേണ്ടില്ല സ്വന്തം കാര്യം സിന്ദാബാദ് എന്ന ആലഞ്ചേരിമാരുടെ നയമാണ് ഇവർക്ക് പൊതുവെ. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പവും പിന്നീട് സർ സിപി ക്കൊപ്പവും നിന്ന് വസ്തുക്കളും കെട്ടിടങ്ങളും അടിച്ചെടുക്കാനായിരുന്നു മെത്രാന്മാരുടെ താല്പര്യം- സർ സി പി യുടെ ഷഷ്ടിപൂർത്തിക്ക് മംഗള പത്രം സമർപ്പിക്കാൻ മെത്രാന്മാർ പരസ്പരം മത്സരിച്ച കഥകൾ ചരിത്രത്തിലുണ്ട്. വയലാറിലെ വെടിവെപ്പിന് ശേഷം സർസിപി യുടെ പട്ടാളക്കാർക്ക് വീട്ടിൽ ട്രീറ്റ് കൊടുത്ത പാരമ്പര്യ റോമൻ കത്തോലിക്കരും ചേർത്തലയിലും വയലാറിലും ഉണ്ട്.കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ പിന്നീട് അവരെല്ലാം ധീരവിപ്ലവകാരികളുമായതാണ് പിന്നീടുള്ള ചരിത്രം.

അന്ന് സിപിക്കെതിരെ പരസ്യമായി രംഗത്ത് വരാൻ ധൈര്യം കാണിച്ച ഒരേ ഒരു ബിഷപ്പുമാത്രമേ തിരുവിതാംകൂറിലു ണ്ടായിരുന്നൊള്ളു- മാർത്തോമ്മ സഭയിലെ ഏബ്രഹാം മാർത്തോമ്മ മെത്രാപ്പോലീത്ത. അന്ന് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദേശിയ സമരത്തോടൊപ്പം നിന്നത് കേരള ചരിത്രത്തിലെ അപൂർവമായ സംഭവമാണ്.

1976 ലെ അടിയന്തരാവസ്ഥക്കെതിരെയും ഒരു ബിഷപ്പ് രംഗത്ത് വന്നു. അന്നത്തെ മാർത്തോമ്മ മെത്രാപോലിത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപോലീത്ത.ഇങ്ങനെയുള്ള ചില ഒറ്റയാന്മാരെ മാറ്റി നിർത്തിയാൽ രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ അട്ടിമറിക്കപ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടും കെസിസിബിസിയുടെ നിലപാടും സ്വന്തം കാര്യം സിന്ദാബാദ് എന്നതാണെന്ന് വ്യക്തമായിരിക്കുകയാണല്ലോ?

എന്നാൽ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബിജെപിയുടെ പൗരത്വ ബില്‍ ന്യായികരണ ക്യാമ്പെയിൻ ഉത്ഘാടനം ചെയ്തത് ഭാരതത്തിലെ മുഴുവന്‍ ന്യൂനപക്ഷ സമൂഹത്തിനോടുമുള്ള വഞ്ചനയെന്ന ആരോപണവുമായി ഒരുവിഭാഗം വിശ്വാസികൾ രംഗത്ത് വന്നിട്ടുണ്ട്. കര്‍ദിനാള്‍ ആലഞ്ചേരിയുടെ നിലപാട് ഭാരതത്തിലെ മുഴുവന്‍ ന്യൂനപക്ഷ സമൂഹത്തോടുമുള്ള വഞ്ചനയാണെന്ന് തുറന്നുപറഞ്ഞ് സഭാ സുതാര്യ സമിതി (എ.എം.ടി) പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

കോടതിയിലും ആദായ നികുതി വകുപ്പിലും നടക്കുന്ന സിവില്‍, നികുതി വെട്ടിപ്പ് കേസുകളില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് മാര്‍ ആലഞ്ചേരി ബി.ജെ.പിയുമായി സഹകരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഭാരതത്തിന്റെ നിലവിലെ ഭരണഘടന അട്ടിമറിച്ചു ‘മനുസ്മൃതി’ യെ ഭരണഘടനയാക്കി, സര്‍വര്‍ക്കറെയും ഗോഡ്സെയും രാഷ്ട്രപിതാവ് ആക്കാനുമുള്ള ഗൂഡനീക്കം തിരിച്ചറിയാന്‍ കഴിയാത്ത ഒരു സഭാതലവന്‍ സഭാ വിശ്വാസികള്‍ക്ക് മുഴുവന്‍ മാനക്കേട് ആണെന്നാണ് സഭാ സുതാര്യ സമിതിയുടെ ആരോപണം.

പുതിയ പൗരത്വനിയമം ഇന്ത്യയുടെ ജനാധിപത്യമുഖത്തെ കളങ്കപ്പെടുത്തുന്നതും, ഭാരതത്തിലെ മുഴുവന്‍ ന്യൂനപക്ഷങ്ങളേയും ആശങ്കപെടുത്തുന്നതുമാണെന്നും ഈ നിയമം നടപ്പാക്കരുതെന്ന് എന്നും സഭാ സുതാര്യ സമിതി(AMT) പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. ഇന്ന് മുസ്ലിം സമുദായത്തിനെതിരെ ആണെങ്കില്‍ നാളെ ഈ നിയമം ക്രൈസ്തവവിഭാഗത്തിനെതിരെയും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയും ആയിരിക്കും എന്നും അവർ ആരോപിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന AMT യുടെ യോഗത്തില്‍ പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍ അധ്യക്ഷന്‍ വഹിച്ചു, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ വിഷയം അവതരിപ്പിച്ചു, ഷൈജു ആന്റണി പ്രമേയം അവതരണം നടത്തി, വൈസ് പ്രസിഡന്റ് ജെക്‌സ് നെറ്റിക്കാടന്‍, മാര്‍ട്ടിന്‍ പയ്യപ്പിള്ളി, ജോയിന്റ് സെക്രട്ടറി പാപ്പച്ചന്‍ ആത്തപ്പിള്ളി, ജൈമോന്‍ ദേവസ്യ, ടോമി തച്ചപ്പിള്ളി, ലോനപ്പന്‍ കോനുപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു

തൊപ്പിം വെച്ച് കോഴിക്കാലും കടിച്ച് കന്യാസ്ത്രീകളെ അച്ചന്മാർ പീഡിപ്പിക്കുന്ന കഥകൾ കേട്ട് രസിച്ച് സസുഖം കിരീടവും ചെങ്കോലുമായി റോമിലെ രാജാവിൻറെ സാമന്ത രാജാക്കന്മാരായി വാണരുളുന്ന ഈതൊരപ്പന്മാർക്ക് സ്വാതന്ത്ര്യ സമരം വന്നാലും അടിയന്തരാവസ്ഥ വന്നാലും വെള്ളപ്പൊക്കം വന്നാലും രാജ്യം കത്തിയാലും തങ്ങൾക്ക് ഇതൊന്നും ബാധകമല്ല രൂപ താ….രൂപ താ…എന്ന ഒറ്റവിചാരമേയുള്ളൂ.പെണ്ണുപിടുത്തക്കേസുകളിൽ ഈ നൈറ്റിയിട്ടവന്മാരിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ അൽമായരെയും കന്യാസ്ത്രീകളെയും കൂട്ടി വടീം കൊടീം പിടിച്ച് ഇവമ്മാര് റോഡിലിറങ്ങും.ഇവനെയൊക്കെ റോഡിൽ കണ്ടാൽ ജനം നൈറ്റി പൊക്കി നല്ല വള്ളിച്ചൂരലിന് മുതുകിനടിച്ച് ഓടിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്.