Sun. Nov 22nd, 2026

ബീഡി വാങ്ങി കൊടുത്തില്ല എന്നകാരണത്തിന് പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലാണ് സംഭവം. സിവില്‍ പോലീസ് ഓഫീസറായ മനോജ് മണിയനാണ് പരിക്കേറ്റത്. പ്രതി മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി.

കോട്ടയം സബ് ജയിലിൽ നിന്നും എറണാകുളത്തെ കോടതിയില്‍ കൊണ്ടുപോയി മടക്കി കൊണ്ടുവരുന്ന വഴി ജയിലുനുള്ളില്‍ വെച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ് പോലീസ് ഉദ്യേഗസ്ഥനായ മനോജിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.