സാധാരണ എല്ലാ വേദപുസ്തക തൊഴിലാളികളായ പെന്തക്കോസ്ത് പാസ്റ്റർമാർക്കും ദൈവത്തിൻറെ ഫിനാൻസ് കമ്പനി ആദ്യം ദൈവ വേലക്കായി ടു വീലർ നൽകി അനുഗ്രഹിക്കുന്നതും പിന്നീട് ദൈവം അദ്ദേഹത്തെയും ഭാര്യയെയും വെയിലും മഴയുമൊന്നും കൊല്ലാതെ ദൈവ വേലക്കായി കാറ് നൽകി അനുഗ്രഹിക്കുന്നതും പിന്നീടും പ്രാർത്ഥനയിലും സ്തുതിപ്പിലും ദൈവവേലയിലും സംപ്രീതനായി ദൈവം ആഡംബര കാറുകൾ നൽകി അനുഗ്രഹിക്കുന്നതും കേരളത്തിലുൾപ്പെടെ സർവസാധാരണമാണ്. എന്നാൽ ദൈവത്തിൻറെ ഫിനാൻസ് കമ്പനി നൽകുന്ന ഈ വെഹിക്കിൾ ലോൺ പാസ്റ്റർമാർക്കല്ലാതെ വിശ്വാസികൾക്ക് ലഭിക്കാറില്ലെങ്കിലും പാവം വിശ്വാസികൾ പാസ്റ്റർക്ക് ലഭിക്കുന്ന ഈ സമൃദ്ധമായ അനുഗ്രഹത്തിന് പ്രൈസ് ദി ലോഡ്, ഹല്ലേലൂയ പറഞ്ഞു പ്രാർത്ഥിക്കാറുമുണ്ട്.
യേശുവിൻറെ പേരും പറഞ്ഞു എല്ലാം “യഹോവ യിരേ” എന്നുപറഞ്ഞുകൊണ്ട് യാതൊരു ടെൻഷനുമില്ലാതെ മറ്റുള്ളവർ ജോലിചെയ്യുന്ന കാശിൽ നിന്നും 10 % ദശാംശം വാങ്ങി ഇത്തിൾക്കണ്ണി ജീവിതം നയിക്കുന്നവരാണ് വേദപുസ്തക തൊഴിലാളികളായ പാസ്റ്റർ മാർ. സ്വന്തമായി അദ്വാനിച്ചോ അതല്ലെങ്കിൽ പിതാവിന്റെയോ ഭർത്താവിന്റെയോ അദ്വാനത്തിൽ നിന്നോ ഭക്ഷണം കഴിക്കുന്നതും ബ്രയിസ്സറും ഷഡിയും വാങ്ങുന്നതോ ആണ് അന്തസ് എന്ന് മനസിലാക്കാതെ ദൈവത്തിൻറെ പേരിൽ പറഞ്ഞു പറ്റിച്ച് വല്ലവനും അദ്വാനിക്കുന്ന പണം തട്ടിയെടുത്ത് ഇതെല്ലാം സാധിക്കുന്ന ആത്മാഭിമാനമില്ലാത്ത സ്ത്രീകളാണ് പാസ്റ്റർ അമ്മച്ചിമാർ എന്ന് എല്ലാവർക്കും അറിവുള്ളതാണെങ്കിലും പാസ്റ്റർ ദൈവത്തിൽ സ്വാധീനം ചെലുത്തി അന്തിമദിവസം ഉയിർപ്പിക്കാനുള്ള ദൈവത്തിന്റെ പുസ്തകത്തിൽനിന്ന് പേരുവെട്ടി സ്വർഗ്ഗത്തിലേക്കുള്ള വിസ ക്യാൻസൽ ചെയ്താലോ എന്നോർത്തു പേടിച്ചാണ് പാവം വിശ്വാസികൾ ഇതൊക്കെ സഹിക്കാറുള്ളത്.
എന്നാൽ ചില വിശ്വാസികളായ യുവാക്കൾക്ക് ചെകുത്താന്റെ ഇടപെടൽ ഉണ്ടാകുകയും അവർ ദൈവം റേഞ്ച് റോവര്‍ കാര്‍ നൽകി അനുഗ്രഹിച്ച ദൈവദാസനെയും ഭാര്യയെയും പഞ്ഞിക്കിടുകയുമാണ് ഉണ്ടായത്. വിശ്വാസികളുടെ പണം ഉപയോഗിച്ച് ദൈവവേലക്കായി റേഞ്ച് റോവര്‍ കാര്‍ വാങ്ങിയ പാവം പാസ്റ്ററെ അദ്ദേഹത്തിൻറെ ഇടവക ജനങ്ങള്‍ തന്നെ അടിച്ചു പഞ്ചറാക്കി.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് സംഭവം. ദൈവാനുഗ്രഹം കിട്ടാന്‍ കൂടുതല്‍ പണവും സ്‌തോത്രകാഴ്ചയും നല്‍കണമെന്ന് പാസ്റ്റര്‍ പറയാറുണ്ടായിരുന്നു. പക്ഷേ ഇടവകയിലെ പാസ്റ്റർക്കല്ലാതെ ജനങ്ങള്‍ക്ക് ഒരനുഗ്രഹവും കൃപയും ഒന്നും ലഭിക്കാതായപ്പോള്‍ പാസ്റ്ററെ ജനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം പാസ്റ്ററും ഭാര്യയും കൂടി സര്‍ക്കാര്‍ മന്ദിരത്തില്‍ വിലകൂടിയ റേഞ്ച് റോവര്‍ കാറില്‍ വന്നിറങ്ങുന്നത് ഇടവകയിലെ ഒരുപറ്റം യുവാക്കള്‍ കാണാനിടയായി.
ആഫ്രിക്കയിലെ ഘാനയിൽ അരപ്പട്ടിണികാരുടെയും പാവപ്പെട്ടവരുടെയും പള്ളിയിലായിരുന്നു ഇയാള്‍ പാസ്റ്ററായി ജോലി ചെയ്തിരുന്നത്. കാര്‍ വാങ്ങാനുള്ള കാശ് എവിടുന്നാണെന്ന് ആരാഞ്ഞ ചെറുപ്പക്കാരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പാസ്റ്ററും ഭാര്യയും പതറി നിന്നു. ചോദ്യങ്ങള്‍ക്കല്ലാം “യഹോവ യിരെ” എന്ന് മറുപടി നൽകുകയും കൃത്യമായ മറുപടി കിട്ടാതാവുകയും ചെയ്തപ്പോൾ യുവാക്കള്‍ പാസ്റ്ററെ പഞ്ഞിക്കിട്ടു. തങ്ങളുടെ പള്ളിയില്‍ നിന്നും അപഹരിച്ച പണം മടക്കി തരാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ പള്ളിയില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയില്‍ പാസ്റ്ററും ഭാര്യയും തല്‍കാലത്തേക്ക് തടിയൂരി.
https://www.youtube.com/watch?time_continue=63&v=UeogK9tAUfw&feature=emb_logo