Fri. Nov 20th, 2026

ഹിന്ദുസമൂഹത്തെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന ഭീഷണിയുമായി കേരളത്തിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ലീഗ് നേതാക്കന്മാര്‍ മതവര്‍ഗീയ വാദികളെ കയറൂരി വിട്ട് ബിജെപിയേയും ഹിന്ദു സമൂഹത്തെയും ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കണ്ട. നിരപരാധികളായി ദുബൈയില്‍ കച്ചവടം നടത്തുന്ന ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലുള്ളവരെ പാകിസ്താനിലേക്ക് വിസ കൊടുത്തുവിടുന്നതിനുള്ള ചാർജ്ജ് പണ്ടുമുതലേ ഈ കോവാലകൃഷ്ണനായിരുന്നെങ്കിലും പ്രവാസികളായവർക്ക് പാക്കിസ്ഥാനിലേക്ക് വിസ നൽകാനുള്ള അധികചുമതലകൂടി പൗരത്വ ഭേദഗതിനിയമത്തോടെ കോവാലകൃഷ്ണന് ലഭ്യമായിരിക്കുകയാണ്,

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ പിണറായി വിജയനെക്കൊണ്ട് തന്നെ നടപ്പാക്കിക്കുമെന്നും പിണറായി അതിന് തയ്യാറായില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും അദ്ദേഹം ആരോപിച്ചു.