Mon. Nov 23rd, 2026

69-ാമത് നാരായണഗുരുകുല കൺവെൻഷന് ഇന്ന് വർക്കല നാരായണഗുരുകുലത്തിൽ തുടക്കമാകും. രാവിലെ 9ന് പതാക ഉയർത്തുന്നതോടെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ആരംഭിക്കും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം, വേദാന്ത സൂത്രത്തെ ആസ്പദമാക്കി പ്രവചനം എന്നിവ നടക്കും.

രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഡോ. പീറ്റർ ഓപ്പൻഹൈമർ ആശംസാപ്രസംഗം നടത്തും. ചടങ്ങിൽ ബേസിക് ലെസൺസ് ഒഫ് ഇന്ത്യാസ് വിസ്ഡം എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് പാശ്ചാത്യ പൗരസ്ത്യദർശനത്തെ ആസ്പദമാക്കി സെമിനാർ നടക്കും സെമിനാറിൽ ഡോ. എസ്.കെ.രാധാകൃഷ്ണൻ മോഡറേറ്ററായിരിക്കും.

വേദദർശനം, സദ്വസ്തു സ്വരൂപം കേനോപനിഷത്തിൽ, സദ്വസ്തുസ്വരൂപം ന്യായദർശനത്തിൽ എന്നീ പ്രബന്ധങ്ങൾ ശ്രീഷാസന്തോഷ്, സ്വാമിനി ത്യാഗീശ്വരി ഭാരതി, ബ്രഹ്മചാരി നിധിൻ എന്നിവർ അവതരിപ്പിക്കും. വൈകിട്ട് 3.30 മുതൽ ഗ്രൂപ്പ് ചർച്ചയും 4.30ന് സമാപനചർച്ചയും. രാത്രി 7ന് പ്രാർത്ഥനായോഗത്തിൽ സ്വാമി വിദ്യാധിരാജയും സ്വാമി ചാൾ സ് ചൈതന്യയും പ്രവചനം നടത്തും. 8.45ന് എ.അനന്തുവിന്റെ സംഗീതസദസ്.

“നാരായണ ഗുരുവിന്റെ ദർശനങ്ങളും പാശ്ചാത്യ പൗരസ്ത്യ ദര്‍ശനങ്ങളും, ആധുനിക ശാസ്ത്രവും” എന്ന വിഷയത്തിൽ ഡോ. ഹരികുമാർ വിജയ ലക്ഷ്മി പ്രബന്ധം അവതരിപ്പിക്കും.ഡോ. പീറ്റർ ഓപ്പൻ ഹൈമർ മോഡറേറ്റർ മോഡറേറ്റർ ആയിരിക്കും.

24ന് രാത്രി 7 മണി മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കും. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹനീയ സൂക്തത്തിന്റെ പ്രാധാന്യം നല്‍കിയാണ് പഠന പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. പൗരസ്ത്യ ദർശനം, പാശ്ചാത്യ ദർശനം, വേദാന്ത ദർശനം, ഗുരു ദർശനം, ദർശന സമന്വയം തുടങ്ങിയ വിവിധവിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

29 ന് രാവിലെ ഗുരു നാരായണ ഗിരിയിലേക്ക് ശാന്തിയാത്ര. ഗുരു മുനി നാരായണപ്രസാദ് നവവത്സര സന്ദേശം നൽകും. ഗുരുകുല സമ്മേളനത്തോടെ കൺവെൻഷൻ പരിപാടികൾ സമാപിക്കും.