Tue. Apr 16th, 2024

അതിദേശീയ വാദികളും അല്ലാത്ത മതേതരന്മാരും കാണാതെപോകുന്ന വെളുത്ത ഭീകരത കേരളത്തിലും പിടിമുറുക്കുന്നു. രാജ്യത്തെ ഭരണകൂടത്തെയോ നിയമ വ്യവസ്ഥയെയോ അംഗീകരിക്കാതെ റോമിലെ മാർപ്പാപ്പയ്ക്ക് കീഴിൽ സാമന്തരാജാക്കന്മാരായ വിഷപ്പന്മാർക്ക് കീഴിൽ സമാന്തര ഭരണം നടത്തുന്ന കത്തോലിക്കാ സഭയ്ക്ക് ചെങ്കോലും കിരീടവും അരമനയും അന്തപുര സ്ത്രീകളും മാത്രമല്ല സ്വന്തമായി ഒരു സേനയും രൂപീകരിക്കുന്നു.ഗബ്രിയേൽ സേന.

മുന്തിയ ജാതിക്കാരായ കേശവൻ നായരുടെയും ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടിന്റെയും പിന്മുറക്കാരെന്നവകാശപ്പെടുന്ന സിറോ മലബാര്‍ സഭയുടെ നേതൃത്വത്തിലാണ് കേരള ചരിത്രത്തില്‍ ആദ്യമായി ഒരു മത സംഘടന സമാന്തര പോലീസിനെ സൃഷ്ടിക്കുന്നത് എന്നതിനാൽ തന്നെ ഭരണകൂടം കണ്ടഭാവം നടിക്കാൻ സാധ്യതയുമില്ല.

വിരമിച്ച സൈനികരെയും അര്‍ദ്ധ സൈനികരെയും ഉള്‍പ്പെടുത്തി തലശ്ശേരി അതിരൂപതയാണ് കത്തോലിക്കാസഭയുടെ കേരളത്തിലെ ആദ്യ പരീക്ഷണമായി സേന രൂപീരിക്കുന്നത്. ക്രൈസ്തവ വിശ്വാസമനുസരിച്ച് കാവല്‍ മാലാഖയും ദൈവദൂതനുമായി കണക്കാക്കുന്ന ‘ഗബ്രിയേലിന്റെ’ പേരാണ് സേനയ്ക്ക് നല്‍കിയിരിക്കുന്നത്.

സീറോമലബാർ സഭയുടെ തലശേരി അതിരൂപതയില്‍ കഴിഞ്ഞ മാസം ഗബ്രിയേല്‍ സേന ഔദ്യോഗികമായി നിലവില്‍ വന്നുകഴിഞ്ഞു. സേനയുടെ ആദ്യയോഗം കണ്ണൂര്‍ തളിപ്പറമ്പില്‍ ഈ മാസം 15ന് നടക്കും. ഫാ. മാത്യൂ ആശാരിപ്പറമ്പില്‍ ആണ് ഗബ്രിയേല്‍ സേനയുടെ ഡിജിപി (ഡയറക്ടര്‍ ജനറൽ ഓഫ് ഗബ്രിയേൽ സേന)

 ‘വിശ്വാസത്തിന്റെ സംരക്ഷകരും ആദര്‍ശത്തിന്റെ പോരാളികളും’ ആയിരിക്കും ഈ സേനാംഗങ്ങളെന്ന് സേനയുടെ ഡിജിജി ഫാ. മാത്യൂ ആശാരിപ്പറമ്പില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ഇവരുടെ സേവനം കൂടുതലും ഉപയോഗിക്കുക എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

സഭയുടെ ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സേന രൂപീകരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും കന്യാസ്ത്രീപീഡനത്തെയും വൈദീകരുടെ വഴിവിട്ട ജീവിതത്തെയും ചോദ്യം ചെയ്യുന്ന റിബലുകളായ വിശ്വാസികൾ കത്തോലിക്കാസഭയ്ക്കുള്ളിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഭയ്ക്ക് വേണ്ടി ഗുണ്ടാസംഘത്തെ ഉണ്ടാക്കലും ഒപ്പം എന്തിലും സാമ്പത്തീക നേട്ടം കൂടി കണ്ണുവെക്കുന്ന കാതൊലിക്കാ സഭ സ്വകാര്യ സെക്യുരിറ്റി ബിസിനസിലേക്ക് കൂടി കണ്ണുവെക്കുന്നുണ്ട് എന്നും വിമര്‍ശകരായ വിശ്വാസികൾ പറയുന്നു.

ഇത്തരം സ്വകാര്യ സെക്യുരിറ്റിയുടെ ‘സേവനം’ ജലന്ധര്‍ രൂപതയില്‍ നാം ലൈവായി കണ്ടതാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ അവിടെ സംഘര്‍ഷം സൃഷ്ടിച്ചത് പ്രത്യേക യൂണിഫോം ധരിച്ച ഇത്തരം സെക്യുരിറ്റി സേനാംഗങ്ങളായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിച്ചതും ഈ സംഘമാണ്. വെള്ളകുപ്പായമിട്ടു പ്രവർത്തിക്കുന്ന ഈ ഭീകര സംഘടനയെ അതിദേശീയ വാദികൾക്ക് പോലും ഭയമാണ് എന്നതാണ് വാസ്തവം.

സിറോ മലബാർ സഭാനേതൃത്വത്തിനും വൈദികര്‍ക്കുമെതിരെ അടുത്ത കാലത്ത് വിമര്‍ശനങ്ങള്‍ രൂക്ഷമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സേന രൂപീകരണത്തെ നിസാരമായി കാണാന്‍ കഴിയില്ല. വൈദികരുടെ സ്ത്രീ/ബാല പീഡനങ്ങളും മെത്രാന്മാരും സഭാ തലവന്മാരും ഉള്‍പ്പെടുന്ന ഭൂമി കുംഭകോണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ചോദ്യം ചെയ്തുകൊണ്ട് സഭയിലെ ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്.

സിറോ മലബാര്‍ സഭ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ കഴിഞ്ഞ സിനഡില്‍ വരെയുണ്ടായി. നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യാന്‍ അത്മായര്‍ തയ്യാറായതോടെ കായികമായി ഇവരെ നേരിടാനുള്ള ഒരുക്കമായി വേണം സേനാ രൂപീകരണത്തെ കാണാൻ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.