രണ്ടുവർഷം മുൻപ് 2017 ൽ ഗോവിന്ദാപുരത്തുണ്ടായ ജാതിവിവേചന വിവാദം ഇന്ന് കെട്ടടങ്ങി കഴിഞ്ഞു. ദലിതരും ആദിവാസികളും നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടുവെന്നതല്ലാതെ യാതൊരു നേട്ടവും ആ സമൂഹത്തിന് പ്രസ്തുത വിവാദം കൊണ്ട് ഉണ്ടായില്ലെങ്കിലും മറ്റുചിലർക്കൊക്കെ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാൻ. ഇന്ന് വീണ്ടും വാളയാറിലേക്ക് പൗരപ്രമുഖരും നൻമ മരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം കുതിച്ചെത്തുന്നു. അടുത്തൊരു വിവാദം ഉണ്ടാകുന്നത് വരെ ഇത് തുടരും.
പലഘട്ടങ്ങളിൽ ഇതേക്കുറിച്ച് അശുഭകരമല്ലാത്ത വാർത്തകൾ വന്നിരുന്നു. കുട്ടികൾക്ക് നീതിലഭിക്കില്ലെന്ന് മാധ്യമങ്ങൾ തുറന്നെഴുതക പോലും ഉണ്ടായി.എന്നിട്ടൊന്നും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയതായി അറിയില്ല. എല്ലാ പൗരപ്രമുഖരും, സമുദായാചാര്യന്മാരും, ആക്ടിവിസ്റ്റുകളും, രാഷ്ട്രീയക്കാരും, പൊട്ടിയ വളകളും ചോരപ്പാടുള്ള പെറ്റികോട്ടും വലിച്ചെറിഞ്ഞ പാവയും ഒക്കെ അട്ടപ്പള്ളത്തെ കുഞ്ഞുങ്ങൾക്കു പകരം വച്ചു സഹതാപം പടച്ചു വിടുന്ന കലാകാരൻമാരും വിധി വരുവോളം മൗനം പാലിച്ചു. പ്രതിപക്ഷ നേതാക്കൾ പോലും വിധിവന്ന് ഒരു ദിവസത്തതിന് ശേഷം മാധ്യമങ്ങൾ വീണ്ടും ഈ കേസിൽ നടന്നിരുന്ന നീതി നിഷേധവും നിയമവകുപ്പിൻറെ അനാസ്ഥയും പാർട്ടി നേതൃത്വത്തിൻറെ വഴിവിട്ട താൽപര്യവും വിവാദമാക്കിയപ്പോഴാണ് പ്രതികരിച്ചു തുടങ്ങിയത്.
വാളയാർ ദളിത് പെൺകുട്ടികളെ അതിക്രൂരമായി ബലാൽസംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസിലെ നീതി നിഷേധം അവസാനം ജനങ്ങൾ ഏറ്റെടുത്തു പ്രതിഷേധം കനത്തപ്പോൾ .ഭരണകൂടത്തിനെതിരെ ജനകീയ രോഷം ഉയരുമ്പോൾ അതു മറികടക്കാൻ മാവോ വേട്ട ഒരു നല്ല ഉപാധിയാണെന്ന ഉത്തരേന്ത്യൻ പാഠം മൾട്ടി ചങ്ക്‌സ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡും മനസ്സിലാക്കിയിരിക്കുന്നു.വാളയാറിനെ പ്രതിരോധിച്ച മാവോ വേട്ട പദ്ധതിയും പാളുമെന്നായപ്പോൾ അതിനെ മറികടക്കുക എന്ന മാവോക്കാല പ്രത്യേക ഓഫറുമായി യു എ പി എ പദ്ധതിയുമായി നാം മുന്നോട്ട് എന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് നമ്പർ വൺ കേരളം.
എന്നാൽ വാളയാർ കേസിലെ നീതിനിഷേധം ശ്രദ്ധയിൽ പെട്ടപ്പോൾ മുതൽ ഇതിന് പിന്നാലെ ഉണ്ടായിരുന്നയാളാണ് ദളിത് ആക്ടിവിസ്റ്റും ഗവേഷക വിദ്യാർത്ഥിയുമായ ശാലിനി.ആർ. പോലീസിന്റെ കൊള്ളരുതായ്മ കൊണ്ടുമാത്രം, രണ്ടു കൊച്ചു ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കേസില്‍ തെളിവില്ലാത്തിന്റെ പേരില്‍ കുറ്റവാളികല്‍ രക്ഷപ്പെടുന്ന അവസ്ഥയിലെത്തിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനമാണ് ഇപ്പോൾ വളയാറിലേക്ക് തീർത്ഥയാത്ര പോകുന്നവരിൽനിന്ന് വ്യത്യസ്തമായി ഈ വിഷയത്തിൽ ഒറ്റയാൾ പോരാട്ടം നടത്തി പരാജിതയായ ശാലിനിയുടെ കുറിപ്പ് വായിക്കാം.
ശാലിനിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
അതായത് ഉത്തമൻമാരെ…
മാർച്ച് 8 നു പദവിയിലെത്തിയ ആദരണീയ പാലക്കാട് cwc ചെയർമാൻ രാജേഷ്, വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലെ ഒരുകുട്ടിയുടെ കേസ് സംബന്ധിച്ച് കുട്ടിയോട് സംസാരിക്കുകയും പ്രതിക്ക് അനുകൂലമായി അഭിപ്രായം പറയുകയും ചെയ്തു. #മാർച്ച്‌മാസത്തിൽ തന്നേ ഷെൽട്ടർ ഹോം അധികാരികൾ സാമൂഹ്യ നീതി വകുപ്പിന് ടിയാളുടെ അപ്പോയ്ന്റ്മെന്റ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു പരാതി നൽകി.
#റിപ്പോർട്ട്_ഇത്_വരെയും_വന്നോ…
വന്നില്ല..
ശേഷം മെയ് മാസം 3 നു ഇനിമേൽ പോക്‌സോ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകില്ല കാരണം cwc ചെയർമാൻ എന്ന.. ജില്ലയിലെ തന്നെ പരമോന്നത ബാലാവകാശ സംരക്ഷണ അധികാരി എന്ന അധിക ചുമതല ഈ അടുത്തിടെ എനിക്ക് വഴിയിൽ കിടന്നു കിട്ടി. കോടതി ദയവുണ്ടായി എനിക്കുണ്ടായ ഉത്തരവാദിത്തം മാനിച്ചു വേറെ ആരേലും കേസ് വാദിക്കുന്നതിന് അനുവദിക്കണം…
അത് കൂടി അറിഞ്ഞതിന് ശേഷമാണ് ഞാൻ എന്റെ പരാതി സംസ്ഥാന sc/st കമ്മീഷന് കൊടുക്കുന്നത്.
മെയ് ൽ കൊടുത്ത പരാതി തുടരന്വേഷണത്തിന് sc/st കമ്മീഷൻ പരിഗണിച്ചത് ജൂൺ മാസത്തിൽ…
ജൂൺ മാസത്തിൽ പാലക്കാട് sp യ്ക്കും സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ് നും കിട്ടിയ പരാതിയിന്മേൽ എല്ലാ കേസിന്റേം അന്വേഷണ ചുമതല ഉള്ള പാലക്കാട് dysp ജൂലൈ മാസത്തിൽ എന്നോട് മറുപടി പറയുന്നത് ആള് വക്കാലത്ത് ഒഴിഞ്ഞു എന്നാണ്. വക്കാലത്ത് ഒഴിഞ്ഞ ആളെ എന്തിന് ഞങ്ങൾ ബുദ്ധിമുട്ടിക്കണം…
വേണ്ടന്നെ…
Sc/st കമ്മീഷൻ സാമൂഹ്യ നീതി വകുപ്പിൽ നിന്ന് കിട്ടിയ മറുപടി എന്താണെന്ന് ഫോണിൽ പറഞ്ഞില്ല. എന്നാൽ രേഖാമൂലം ഉള്ള മറുപടിയിൽ അതുണ്ടാവും എന്ന് കരുതുന്നു.
മെയ് മുതൽ ഒക്ടോബർ വരെയും ആറു മാസം…
മാർച്ച് മുതൽ നവംബർ വരെ അതിൽ കൂടുതൽ…
ഒരു cwc ചെയർമാനെതീരെ ഒരു റിപ്പോർട്ട് ഉണ്ടാക്കാൻ ഒരു വകുപ്പിനും കഴിഞ്ഞില്ല….
ഇന്നലെ ഒരു വക്കീൽ സുഹൃത്ത് പറഞ്ഞത് കൂടി ചേർക്കുന്നു..
1.ഇയാൾ ചെയർമാൻ ആയപ്പോ തന്നെ എല്ലാ വക്കാലത്തും ഒഴിഞ്ഞു. വാളയാർ കേസിലെ വക്കാലത്ത് ഒഴിഞ്ഞ രേഖ കോടതിയിൽ സമർപ്പിക്കാൻ മറന്നു. അത് ജൂനിയർ വക്കീലിന്റെ തെറ്റാണ്..
2. നാട്ടുകാരും പാർട്ടിക്കാരും ന്യായീകരികളും പറയും പോലെ ചെയർമാൻ ആയതിന് ശേഷം ഇയാൾ കേസിൽ ഹാജരായത് ഒട്ടും ശരിയല്ല…
3. Cwc ചെയർമാൻ ന്റെ പോക്‌സോ കേസിലെ പ്രതിഭാഗം വക്കാലത്ത് ഏറ്റെടുത്തത് അധാർമികമാണ്…
വാലും തലയും നിങ്ങൾ ചേർക്കു…
നേരനുഭവങ്ങൾ സാക്ഷ്യം പറയുന്നത്…
പോക്‌സോ കേസിലെ പ്രതി ഏത് #കുറ്റിചൂൽ ആയാലും ഇനി എന്ത് വിലകൊടുത്തും വക്കീലന്മാർ രക്ഷിക്കും…. അവരുടെയും കൂടെ നിൽക്കുന്നവയുടെയും അഭിപ്രായത്തിൽ കുട്ടികൾ അതൊക്കെ മറക്കും.. ഇനി അത് ബലാത്സംഗം ആയാലും… !!!
അപ്പൊ പിന്നെ ഇങ്ങനെ കുറച്ചു പേരെ എന്തിന് ജയിലിൽ ഇടണം?????
കേരളം എത്രാം നമ്പർ ആണെന്നാണ് പറഞ്ഞത്..????