Sun. Nov 22nd, 2026

READ IN ENGLISH: We demanded the government to take immediate steps to release of Shuhaib, Fasal: M K Dasan

യു.എ.പി.എചുമത്തി പോലീസ് അന്യായമായി ജയിലിലടച്ച അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികളെ മോചിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ.ദാസൻ. സർക്കാർ പോളിസി അനുസരിച്ച് ചെയ്യുന്നു ജനാവിരുദ്ധമായ കാര്യങ്ങൾ എല്ലാം പോലീസിന്റെ വീഴ്ചയായി വ്യാഖ്യാനിച്ചുകൊണ്ട് കൊണ്ട് സി.പി.എം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ശുദ്ധ അസംബന്ധമാണെന്നും ആഭ്യന്തര വകുപ്പ് അറിയാതെ പോലീസ് യു.എ.പി.എ ചുമത്തില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

പിണറായി സർക്കാർ അടിസ്ഥാന നയങ്ങളിലെല്ലാം മോദി സർക്കാരിന്റെ മാതൃകയാണ് പിന്തുടരുന്നത്. അതിനാലാണ് സർക്കാരിൽ രണ്ടാം കക്ഷിയായ സി.പി.ഐ അടക്കം മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റാണെന്ന് വാദിക്കുമ്പോൾ ബി.ജെ.പി കേരള ഘടകം മാവോയിസ്റ്റ് വേട്ടയിൽ പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നതെന്ന് എം.കെ ദാസൻ പറഞ്ഞു.

സൈന്യത്തെയടക്കം ഫാസിസ്റ്റ് അനുകൂല നയത്തിനനുസ്സരിച്ച് കേന്ദ്ര സർക്കാർ അഖിലേന്ത്യാ വ്യാപകമായി മാറ്റിയെടുക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് സർക്കാർ നയങ്ങളെ എതിർക്കുന്ന ബുദ്ധിജീവികളെയും ആക്ടീവിസ്റ്റ്കളെയും മോദി സർക്കാർ ജയിലിലടക്കുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഇതിന്റെ തുടർച്ചയാണ്. ഈ നയങ്ങൾക്ക് ഇടതുപക്ഷ സർക്കാരെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോർപ്പറേറ്റ് വികസന നയത്തിനെതിരെ വരുന്ന ജനകീയ സമരങ്ങളെ നേരിടുന്നതിന് അമിതാധികാരം സർക്കാരിന് പ്രയോഗിക്കേണ്ടി വരും.അതിനാലാണ് കേന്ദ്ര ആഭ്യന്ത മന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത പിണറായി വിജയൻ പോലീസിന് കൂടുതൽ കേന്ദ്ര സഹായവും പരിശീലനവും അധികാരങ്ങളും ആവശ്യപ്പെട്ടത്.
കേരളം നേടിയെടുത്ത ജനാധിപത്യത്തിന്റെയും, മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് പിണറായി സർക്കാർ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഇവയ്ക്കതിരെ സി.പി.എം അണികൾക്കിടയിൽ നിന്നുവരെ ഉയർന്നു വരുന്ന അസംതൃപ്തിയേയും രോഷത്തെയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ കൂടിയാണ് വിദ്യാർത്ഥികൾക്കെതിരെ യു .എ.പി.എ ചാർജ്ജ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ ഈ നടപടികളിൽ നിന്നും പിന്തിരിയണം. കേരളത്തിൽ റജിസ്റ്റർ ചെയ്ത എല്ലാ യു.എ.പി.എ കേസുകളും പിൻവലിക്കണമെന്നും . തണ്ടർബോൾട്ട് സേനയെ പിരിച്ചുവിടണമെന്നും സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.കേരള സർക്കാരിന്റെ ജനാധിപത്യ – മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ മുന്നോട്ട് വരണമെന്നും എം കെ ദാസൻ കൂട്ടിച്ചേർത്തു.