Fri. Mar 29th, 2024

ഡൽഹിയിൽ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. പാര്‍ക്കിംഗിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് രൂഷമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് വെടിവയ്പ്പില്‍ ഒരു അഭിഭാഷകന് പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമാണെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. പോലീസ് നാല് റൗണ്ട് വെടിവച്ചു. നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. അഭിഭാഷകന്റെ വാഹനം പോലീസ് വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം ഉണ്ടായത്.

സംഘര്‍ഷ സ്ഥലത്തേക്ക് കൂടുതല്‍ അഭിഭാഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അഭിഭാഷകനെതിരെ വെടിയുതിര്‍ത്ത പോലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ റോഡ് തടഞ്ഞിരിക്കുകയാണ്. നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് സംഭവം.

വിജയ് എന്ന അഭിഭാഷകനാണ് വെടിയേറ്റത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മൂന്നാം ഡല്‍ഹി പോലീസിലെ മൂന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയാണ്. സര്‍വീസ് തോക്കില്‍ നിന്നാണ് പോലീസുകാരന്‍ വെടിയുതിര്‍ത്തത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ കത്തിക്കുകയും റോഡ് ഉപരോധിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.