
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനേല്‍ക്കുന്ന തുടര്‍ച്ചയായുള്ള തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് മുന്നില്‍ വലിയ പരാജയമാണ് കോണ്‍ഗ്രസ്സ് വീണ്ടും ഏറ്റുവാങ്ങിയത്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പറയുന്നതായിട്ടുള്ള കുറിപ്പിലൂടെയാണ് മണിയാശാൻറെ പരിഹാസം.
ഹൈബി ഈടന്‍ എം.പിയുടെ ഭാര്യ അന്ന ഈടന്റെ ‘ വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണമെന്നുമുള്ള വിവാദ കുറിപ്പ് സമയോചിതമായി ഏറ്റെടുത്താണ് മണിആശാൻറെ വിമര്‍ശനം. പരാമര്‍ശത്തില്‍ പിന്നീട് അന്ന ഈഡൻ മാപ്പ് പറഞ്ഞിരുന്നു.
