Fri. Nov 13th, 2026

ആധാര്‍റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി. ഈ മാസം 31 (ഒക്ടോബര്‍ 31 വരെ) വരെയാണ് നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേര്‍ ഇനിയും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്ക്. ഇവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് തീയതി നീട്ടിയത്.

സെപ്റ്റംബര്‍ 30വരെയാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ബന്ധിപ്പിക്കാത്തവര്‍ ഏറെയുണ്ട്.

ആധാർ ബന്ധിപ്പിക്കാത്തവർക്ക് റേഷൻ നൽകാതിരിക്കുന്നത് സുപ്രീംകോടതിവിധിയുടെ ലംഘനമാണ് എന്നതിനാൽ ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്ന് ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ കേരളം മുന്നിലാണ്. പ്രതിഷേധ സൂചകമായും അല്ലാതെയും പലരും ആധാർ ലിങ്ക് ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കുന്നുണ്ട്.