Fri. Nov 6th, 2026

എല്ലാവരെയും പറ്റിക്കുന്ന മോഹനൻ വൈദ്യരെ ട്വന്റിഫോർ ന്യൂസ് പറ്റിച്ചെന്ന ആരോപണവുമായി കൃപാസനത്തെ കടത്തിവെട്ടുന്ന ചേർത്തലയിലെ ഉഡായിപ്പ് വീരനായ വൈദ്യർ രംഗത്ത്. കൃപാസനം അച്ചൻറെ ആസനം പത്രം കഴിച്ച് ആരും മരിച്ചതായി ഇതുവരെ റിപ്പോർട്ടില്ലെങ്കിലും വ്യാജചികിത്സ നടത്തി നിരവധിപേരെ മൂക്കിൽ പഞ്ഞിവെപ്പിച്ച് കിടത്തിയ മഹാനാണ് ഇപ്പോൾ പരാതിക്കാരൻ.

മോഹനൻ വൈദ്യർക്കെതിരെ മുൻപ് യുക്തിവാദിസംഘം ചേർത്തല സ്റ്റേഷനിൽ നിരവധിപരാതികൾ നൽകിയിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തിൻറെ പേരിന് മുന്നിലെ ഡോക്ടർ അപ്രത്യക്ഷമാകുകയും. യുക്തിവാദികളോടുള്ള പ്രതിഷേധമെന്നോണം “ഞാനൊരു ഡോക്ടറല്ല” എന്ന ബോർഡ് വീടിനുമുന്നിൽ സ്ഥാപിച്ചതും. എന്നിരുന്നാലും മോഹനൻ വൈദ്യർക്കെതിരെ പരാതിയുമായി ചെന്നാൽ പോലീസിൽ നിന്ന് നീതികിട്ടുമെന്നു ആരും കരുതണ്ട. മോഹനൻ വൈദ്യർക്കും വെള്ളാപ്പള്ളിക്കുമെതിരെ പരാതിയുമായി ആരും ഇങ്ങോട്ടുവരേണ്ടെന്ന വിദഗ്ദ്ധോപദേശമാണ് അന്നുമുതൽതന്നെ ചേർത്തല സ്റ്റേഷനിൽ പരാതിയുമായി പോയിട്ടുള്ളവർക്ക് ലഭിച്ചിട്ടുള്ളത്.

24 ന്യൂസ് ചാനൽ ഷൂട്ടിങ്ങിനിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം വേറൊരു ഗ്ലാസിൽ എന്തോ തന്നു പറ്റിച്ചെന്നും പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല എന്നും പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇന്നലെ വെളിപ്പെടുത്തിയത്.അത് സംപ്രേഷണം ചെയ്യരുതെന്ന് പലതവണ പറഞ്ഞിട്ടും ചാനൽ അധികൃതർ കേട്ടില്ലെന്നും മോഹനൻ വൈദ്യർ പറയുന്നു..

മോഹനൻ വൈദ്യരുടെ ഫേസ്‌ബുക്ക് ലൈവിന്റെ പ്രസക്തഭാഗങ്ങൾ:

‘ഒരു ചാനലിനകത്ത് എന്നെ വിളിച്ചിരുത്തി ഐഎംഎക്കാരും ആയുർവേദക്കാരും സ്വതന്ത്ര ചിന്തകരും കുറെ ഡോക്ടർമാരും കുറെ യുക്തിവാദികളും എല്ലാവരും ചേർന്ന് എന്നെ തേജോവധം ചെയ്യാൻ കരുതിക്കൂട്ടി ശ്രമിക്കയാണ്. എന്നെ ഒരു ഇന്റർവ്യൂവിന് വിളിക്കുന്ന മാതിരി കള്ളം പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. അതിൽ ആദ്യം രണ്ട് ഡോക്ടർമാരെ കൊണ്ടിരുത്തി.കുറച്ചുകഴിഞ്ഞപ്പോൾ ഒരു ഇന്റർവെൽ വന്നപ്പോൾ ഒരു സ്വതന്ത്രചിന്തകനെ സയിന്റിസ്റ്റാണെന്ന് പറയുന്ന ഒരുത്തനെ അതിനകത്തുകൊണ്ടിരിത്തി. അയാൾ എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങുന്നതും എന്നെ ഉത്തരം മുട്ടിക്കാൻ ശ്രമിക്കയും ആയിരുന്നു. എന്നെ മൂത്രമൊഴിപ്പിച്ചു എന്നാണ് അവർ ഇപ്പോൾ പറയുന്നത്. ഇടക്കുവെച്ചിട്ട് കുടിവെള്ളം കൊണ്ടുവന്നപ്പോൾ, എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ കൊണ്ടുത്തരികയും, അതു കുടിച്ചതിനുശേഷം എനിക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ, സ്വബോധത്തിലാണെന്ന് തോനുന്നില്ല. ഞാൻ ചാനലിന്റെ പേര് പറയാത്തത് അവർക്ക് റീച്ച് കിട്ടുമെന്നതിനാലാണ്.

ഈ പരിപാടി നിങ്ങൾ കാണുമ്പോൾ ഈ രീതിയിൽ വേണം കാണാൻ. ഒരിടത്ത് ഈ സ്വതന്ത്രചിന്തകൻ ഈ റീനാമനോഹർ, എനിക്കെതിരെയിട്ട വീഡിയോ കാണിച്ചു. അതിന്റെ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും ഇട്ട് കുറശ്ശേയാണ് കാണിച്ചത്. നിങ്ങൾക്ക കാണുമ്പോൾ മനസ്സിലാവും. ആ ഗ്ലാസിലെ വെള്ളം എന്താണെന്ന് അറിയില്ല. അവിടെനിന്ന് വെളിയിൽ ഇറങ്ങി വന്ന് അരമണിക്കൂർ കഴിഞ്ഞാണ് തലക്കകത്തെ മത്ത് മാറിയത്. ആ മത്ത് മാറിയപ്പോൾ ഞാൻ അവരോട് വിളിച്ചു പറഞ്ഞു. നിങ്ങൾ അത് ഇടരുത, നിങ്ങൾ മനഃപൂർവം എന്നെ തേജോവധം ചെയ്യാൻ ശ്രമിക്കയാണ്. നിങ്ങൾ കണക്കുകൂട്ടി വന്ന് എന്നെ പറ്റിക്കയായിരുന്നു. അത് ഒരിക്കലും ശരിയായില്ല. ഇടാൻ പാടില്ല എന്നു പറഞ്ഞു. അപ്പോൾ അവർ പറയുന്നത ഞങ്ങൾ നിങ്ങളോട് പറഞ്ഞിരുന്നല്ലോ, ഇന്നപോലാണ് എന്നാണ് പറയുന്നത്. ആ പ്രോഗ്രാമിന്റെ പേരും പറയുന്നില്ല. നിങ്ങൾ കാണൂ. ഈ ആഴ്ചതന്നെ കാണും എന്നതാണ് എന്റെ പ്രതീക്ഷ. എന്താണ് ഉണ്ടാവുക എന്ന് എനിക്ക് ഉറപ്പില്ല. അതോടൊപ്പം വേറൊരും ചാനലിലും ഞാൻ വരുന്നുണ്ട്. അതിൽ ഇത്ര കഴുപ്പമില്ല. പക്ഷേ ഇവരെല്ലാം കരുതിക്കൂട്ടിയാണ് ഇറങ്ങിയിരിക്കുന്നത്. പക്ഷേ ഇവർ ഇത് കട്ട് ചെയ്യും. എന്നെ കളിയാക്കുന്നതും, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് മാത്രമായിരിക്കും ഇവർ കാണിക്കുന്നത്. മൊത്തം കാണിക്കില്ല. പക്ഷേ ഫുൾ വോയസ് ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.ഇവർ എന്തെങ്കിലും കട്ട് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അന്നേരം ഇടാം.

ചതിവ്. വമ്പൻ ചതിവ് എന്നെ ഇവർ ചതിച്ചിട്ടുണ്ട്. അത് വര്ട്ടെ ്നമുക്ക് കാണാം. അത് ഈ രീതിയിൽ കണ്ടോണ്ട് വേണം ആ സാധനത്തെ കാണാൻ. ചതിച്ചതാണ്. അതിനിടക്ക് അവർ ഗ്ലാസിൽ തന്ന സാധനം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവരോട് പിന്നെ ഒരുപാട്പേരെ കൊണ്ട് വിളിച്ചു പറയിപ്പിച്ചു അത് ഇടല്ലേ ഇടല്ലേന്ന്.പക്ഷേ അവർ കേട്ടില്ല.അത് വരുമ്പോൾ ഈ ഒരു കാഴ്‌ച്ചപ്പാടോടുകൂടിവേണം നിങ്ങൾ കാണാൻ.’- മോഹനൻ വൈദ്യർ വ്യക്തമാക്കി.

ഫ്ളവേഴസ് ടീവി ചാനലിലെ പരിപാടിയിൽ എല്ലാവർക്കും വെള്ളം മാത്രമാണ് നൽകിയയെന്നും മോഹനന് ഉത്തരം മുട്ടിയതിലെ ജാള്യതയാന്നെുമാണ്, പരിപാടിയിൽ പങ്കെടുത്ത ശാസ്ത്രപ്രഭാഷകനും ഗവേഷകനുമായ കൃഷ്ണ പ്രസാദ് പറയുന്നത്. ‘നിപ്പ വൈറസ് ഇല്ല എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള വൈദ്യരുടെ വാദങ്ങൾ എല്ലാം ചർച്ചയിൽ പൊളിഞ്ഞു. വൈദ്യശാസ്ത്ര ത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണപോലും അദ്ദേഹത്തിന് ഇല്ലെന്നും വ്യക്തമായി. കപട വാദങ്ങൾ നിരത്തി കൂറെ പാവങ്ങളെ അന്ധകാരത്തിൽ നിർത്താനുള്ള മോഹനന്റെ വാദം ചർച്ചയിൽ ഒന്നൊന്നായി പൊളിഞ്ഞുവീണു. അദ്ദേഹത്തിന്റെ വാദങ്ങൾ മുഴുവൻ ദുർബലമായിരുന്നെന്നും ഇപ്പോൾ അദ്ദേഹത്തിന് തന്നെ ബോധ്യമാവുന്നുണ്ട്. അതിനാൽ ഇറക്കിയെ വെറും നമ്പരായെ ഇതിനെ കാണാൻ കഴിയൂ’- കൃഷ്ണപ്രസാദ് വ്യക്തമാക്കി.

അതേസമയം മോഹനൻ വൈദ്യരെ സോഷ്യൽ മീഡിയയിൽ ട്രോളാർമാർ കൊന്നു കൊലവിളിക്കുകയാണ്. ഡൈ ഹൈഡ്രജൻ ഓക്സൈഡ് ( എച്ച് ടു ഒ അഥവാ ജലം ) എന്ന രാസ വസ്തു  നൽകി വധിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ വ്യക്തിയാണ്‌ മോഹനൻ വൈദ്യർ എന്നും ഇദ്ദേഹത്തെ സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്.

മോഹനൻ വൈദ്യർ പറയുന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്നും കുടിവെള്ളമാണ് എല്ലാവർക്കും കൊടുത്തപോലെ അദ്ദേഹത്തിനും നൽകിയതെന്നുന്നും ട്വന്റിഫോർ ന്യൂസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫ്്ളവേഴസ് ടീവിയിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ അവതരിപ്പിക്കുന്ന ‘ജനകീയ കോടതി’ എന്ന പരിപാടിക്കെതിരെയാണ് മോഹനൻ വൈദ്യർ ആരോപണവുമായി വന്നിട്ടുള്ളത്. പരിപാടി അടുത്ത ഞായറാഴ്ച രാത്രി 8.30ന് സംപ്രേഷണം ചെയ്യും.

https://www.facebook.com/24onlive/videos/2446365719019661/