Fri. Nov 20th, 2026
PTI9_27_2018_000076B

ആരിഫ് എം പി NIA പുനർ ഭേദഗതിക്കെതിരെ (ഭീകര ബില്ലിനെതിരെ) പാർലമെന്റിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നു “ഇത് മലയാളത്തിൽ പറഞ്ഞാൽ ഭസ്മാസുരന് വരം കൊടുത്ത പോലെ ആണ്….” എന്ന്. അത് വീണ്ടും വീണ്ടും കേട്ട്  സ്വയം അഭിനന്ദനായി വീഡിയോ ഷെയർ ചെയ്ത എംപിയും ചെഗുവെരെയും ഭഗത് സിംഗും ടീഷർട്ടിലും എഫ്ബി കവർപേജിലും അഭിരമിക്കുന്ന പ്രിയ CPM സഖാക്കളും തൻറെ ഭഗവത് ഗീതപണ്ഡിത്യവും പുരാണ കഥകളുമൊക്കെ എഴുതികൊടുത്ത് അവശിഷ്ട എംപിയെക്കൊണ്ട് ഛർദ്ദിപ്പിക്കുന്ന മാർക്സിസ്റ്റ് സംഘിയായ എംപിയുടെ പ്രൈവറ്റ് സെക്രട്ടറിയും പോലീസിലെന്നപോലെ പാർട്ടിക്കുള്ളിൽ കടന്നുകൂടിയ സുഡാപ്പി/ സംഘി ഗ്യാങ്ങിൽ പെട്ടവരാകാനാണ് സാധ്യത എന്ന് സമാശ്വസിച്ചുകൊണ്ട് ഈ ദ്രാവിഡപെന്നിന്റെ പാർലമെന്റിലെ പ്രസംഗം ഷെയർ ചെയ്തില്ലെങ്കിലും ഒന്ന് കേട്ട് നോക്കുകയെങ്കിലും ചെയ്യുന്നത് നല്ലതാണ്.

“എന്‍റെ പൂര്‍വ്വികര്‍ ഋഷിവൈര്യന്‍മാരല്ല. ശാസ്ത്രം വ്യക്തമാക്കുന്നത് പോലെ ഹോമോസാപ്പിയന്‍സാണ്. എന്‍റെ മാതാപിതാക്കളാകട്ടെ ശൂദ്രന്മാരാണ്. അവര്‍ ദൈവത്തിന്‍ജനിച്ചവരോ അല്ല. സാമൂഹിക നീതിക്കുവേണ്ടിയും മനുഷ്യാവകാശത്തിനും വേണ്ടി ഇന്ന് വരെ നടന്ന പോരാട്ടങ്ങളുടെ ഫലമായാണ് ഞാനും എന്നെപ്പോലുള്ള മറ്റു പലരും ഇന്ന് ഇവിടെ നില്‍ക്കുന്നത്. ആ പോരാട്ടം നാം അത് തുടരുക തന്നെ ചെയ്യും.”

മനുഷ്യാവകാശ നിയമത്തില്‍ ചര്‍ച്ച നടക്കുമ്പോൾ ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തെ തള്ളി പാലമെന്റിൽ പ്രസംഗിക്കുകയും ഇന്ത്യയിലെ ജനങ്ങള്‍ ഋഷിവര്യന്മാരുടെ മക്കളാണെന്ന് വിശേഷിപ്പിക്കുകയും ചെയ്ത ബിജെപി നേതാവ് സത്യപാല്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകിക്കൊണ്ട് ഡിഎംകെ നേതാവും തൂത്തുക്കുടിയിൽനിന്നുള്ള എംപിയുമായ കനിമൊഴി പാർലമെന്റിൽ നടത്തിയ പ്രസംഗം ചുവടെ.