Fri. Nov 20th, 2026

ആലപ്പുഴ ജില്ലയിൽ തന്നെ മുൻപ് കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജോബി ജോര്‍ജ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേര്‍ത്തല തുറവൂരിലെ ഹരിദാസന്‍ വൈദ്യർ, ആലപ്പുഴ മുതുകുളം നോര്‍ത്തിലെ അമ്പക്കുഴി അനീഷ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു.

തൊട്ടുപിന്നാലെ കൃപാസനം ജോസഫ് മൃഗചികിത്സ നടത്തുന്ന വീഡിയോ ഫ്രാൻസിസ് ജോയി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് സോഷ്യൽമീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. വെറ്റിനറി ഡോക്ടർമാരുടെ പരാതിയെത്തുടർന്ന് ആലപ്പുഴയിലെ രണ്ടുപേരക്കൂടാതെ അടിമാലിയിലെ അംബിക ഹോമിയോ ക്ലിനിക്ക്, കണ്ണൂരിലെ മഠത്തില്‍ ഹോമിയോ ക്ലിനിക്ക് എന്നിവയ്ക്കെതിരെ കേസെടുത്ത പോലീസ് കൃപാസനം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന മൃഗചികിത്സയ്‌ക്കെതിരെ കേസെടുക്കാത്തതെന്ത്?

കുപ്രസിദ്ധമായ മനുഷ്യ ചികിത്സകൾക്ക് പുറമെ കൃപാസനത്തിൽ നടക്കുന്ന മൃഗചികിത്സ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യാ ആക്ട് 1984 സെക്ഷന്‍ 30 (ബി), 1960 ലെ മൃഗങ്ങളോട് കാട്ടുന്ന ക്രൂരത തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം 420 (ചതി, വഞ്ചന), 416 ആള്‍മാറാട്ടം) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് 1984 സെക്ഷന്‍ 30 (ബി) പ്രകാരം രജിസ്‌ട്രേഡ് വെറ്ററിനറി പ്രാക്ടീഷണര്‍മാര്‍ക്ക് മാത്രമേ വെറ്ററിനറി പ്രാക്ടീസും ചികിത്സയും മൃഗങ്ങളില്‍ നടത്താന്‍ പാടുള്ളു എന്നാണ് നിയമം.

ഫ്രാൻസിസ് ജോയിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

ഇതിൽ ആദ്യത്തെ വീഡിയോ ഈ മാസം ആദ്യം നടന്നതാണ്, രണ്ടാമത്തേത് കഴിഞ്ഞ ദിവസം കൃപാസനം ജോസപ്പ് പനിയുമായി ആശുപത്രിയിൽ കിടന്ന് തിരികെ വന്നതിനു ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തിലെ ചില രംഗങ്ങൾ.

“ദൈവം നമ്മുടെ ജീവിത മണ്ഡലങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുന്നു”
ബെസ്റ്റ്, അതോണ്ടാണല്ലോ തനിക്ക് ആശൂത്രിയിൽ കിടക്കേണ്ടിവന്നത്.

“കർത്താവുമായി ചെയ്ത ഉടമ്പടിയുടെ അടയാളമായ വിശ്വാസത്തിന്റെ മാധ്യമതൈലം തേച്ച് ആടിനെ സുഖപ്പെടുത്തി.”
പനിവന്നപ്പോൾ ആസനം ജോസപ്പ്: ഉടമ്പടി എടുത്തില്ല, തൈലം തേച്ചില്ല. മാധ്യമം എവിടായിരുന്നു?

“വിശ്വാസം പ്രകടിപ്പിക്കാനുള്ളതാണ്”
പനി വന്നപ്പോൾ ജോസപ്പ് എന്തുകൊണ്ട് വിശ്വാസം പ്രകടിപ്പിച്ചില്ല?

“ഏറ്റുപറയാൻ ചില സന്ദർഭങ്ങൾ ദൈവം തരുന്നതാണ്”
വിശ്വാസം ഏറ്റുപറയാൻ സമയം കിട്ടിയപ്പോൾ
അത് ചെയ്യാതെ എന്തുകൊണ്ട് ആശുപത്രിയിൽ അഡ്‌മിറ്റായി?

“അത് ദൈവത്തിനു കക്ഷി ചേർക്കാനുള്ളതാണ്”
പനി വന്നപ്പോൾ ദൈവവുമായി കക്ഷി ചേരാതെ, ആശുപത്രിയുമായി കക്ഷിചേർന്നത് എന്തുകൊണ്ട്?

എന്തോന്നടേയ് ഇത്? പ്രസംഗിക്കുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. വല്ലപ്പോഴും ഓർക്കുന്നത് നല്ലതാ: “വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക!” (Luke 4:23)

മിസ്റ്റർ ജോസഫ് വലിയവീട്ടിൽ, ജീവനിൽ കൊതിയുള്ള, സാമാന്യ ബോധമുള്ള ഒരാളും നിങ്ങൾ പറയുന്ന എണ്ണയും, തേനും, ഉപ്പും, പത്രവുംകൊണ്ട് അസുഖങ്ങൾ ചികിത്സിക്കില്ല എന്ന് നിങ്ങൾതന്നെ തെളിയിച്ച സ്ഥിതിക്ക്…. എന്ത് പ്രഹസനമാണ് ജോസപ്പേ?

ഇതുപോലെ മൃഗങ്ങളെപ്പോലും സൗഖ്യമാക്കാൻ കഴിയുന്ന ആ തൈലവും, എണ്ണയും, ഉപ്പും കൂട്ടി
ചാലിച്ച് ഇച്ചിരി എടുത്ത് തന്റെ അണ്ണാക്കിൽ ഒഴിക്കാൻ ആരും ഇല്ലാതിരുന്നത് കൊണ്ടോ, അതോ കവടി നിരത്തിയ കണിയാൻ മുൻകൂട്ടി പ്രവചിച്ചത് കൊണ്ടായിരുന്നോ തന്റെ ആശൂത്രി വാസം?

ഹോട്ടൽ നടത്തുന്ന മുതലാളി വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത് പോലെയാണ് കൃപാസനം നടത്തി കുഞ്ഞാടുകളെ പറ്റിക്കുന്ന നിങ്ങൾ
ഹോസ്പത്രിയിൽ ചികിത്സിക്കാൻ പോയത്.

കോടിക്കണക്കിന് പക്ഷി മൃഗാതികളുള്ള ഈ ഭൂമിയിൽ നിങ്ങളെപ്പോലുള്ള ഉഡായിപ്പുകൾ ഇല്ലാതെതന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നുണ്ട്; ചിലത് മരിക്കുന്നു.

ആദ്യത്തെയും രണ്ടാമത്തെയും കുഞ്ഞുങ്ങൾ മരിച്ചത് ആടുകളുടെ വിശ്വാസക്കുറവ് കൊണ്ടായിരുന്നോ?

കരജീവികൾ ഉപ്പ് കഴിക്കില്ല എന്നത് പ്രകൃതി നിയമം. എന്നിട്ടും ആ പാവം ആടുകളെ ഉപ്പു കഴിപ്പിച്ചത്, മതം എന്തുമാത്രം വിശ്വാസികളുടെ സുബോധത്തെ നശിപ്പിക്കുന്നു എന്നതിനുള്ള തെളിവാണ്, കഷ്ടം തന്നെ.

എന്നാലും…. എന്തൊരു പ്രഹസനമാണ് ജോസപ്പേ!
f®an©is j◎y