അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിതിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. നിഗം ബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികഴമാടെയാണ് ഷീലയുടെ മൃതദേഹം സംസ്കരിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് വിലാപയാത്രയായാണ് മൃതദേഹം നിഗം ബോധ് ഘട്ടില്‍ എത്തിച്ചത്.
മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, നാഷണല്‍ കോണ്ഫറണ്സ് നേതാവ് ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നിസാമുദീന്‍ ഹൗസിലെത്തി ഷീല ദീക്ഷിതിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുതര്‍ന്ന നേതാക്കള്‍ക്ക് പുറമെ ഡല്‍ഹിയിലെ പൊതുജനങ്ങളും നിഗം ബോധ് ഘട്ടില്‍ എത്തി ഷീല ദീക്ഷിതിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ പുഷ്പാലംകൃതമായ വാഹനത്തില്‍ ഷീല ദീക്ഷിതിന്റെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചു. യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി ഷീല ദീക്ഷിതിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. യു.എസിലായിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷീല ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിതിനെ വിളിച്ച് അനുശോചനം അറിയിച്ചു.
15 വര്‍ഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്ന ഷലീ ദീക്ഷിതിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡല്‍ഹി സര്‍ക്കാര്‍ മുന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വാാര്ധക്യസഹജമായ അവശതകളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷീല ദീക്ഷിത് വൈകുന്നേരം നാല് മണിയോടെയാണ് അന്തരിച്ചത്.