Sat. Nov 21st, 2026

പഠന റിപ്പോർട്ടിൻറെ പൂർണ്ണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Final Study മല.docx – Google Docs

കേരളത്തിലെ സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പഠന റിപ്പോർട്ട് ജൂൺ 26 ന് രാവിലെ 10.30 ന് കേരള നിയമസഭയിലെ മീഡിയാ ഹാളിൽ നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീലിന് സമർപ്പിച്ചു.. കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിന്ദു.എം.തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ, കമ്മീഷൻ മെമ്പർ സെക്രട്ടറി ശ്രീമതി. ബിന്ദു തങ്കച്ചി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

200 വര്‍ഷങ്ങള്‍ക്കിപ്പുറവും ക്രൈസ്തവ സഭകളില്‍നിന്ന് ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ലഎന്നുമാത്രമല്ല എത്രമാത്രം ആഴത്തിലാണ് അതിൻറെ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നതാണ്‌പഠന റിപ്പോർട്ട്’ കേരളയൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം മേധാവി ഡോ. ശോഭാ ബി.നായരുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലെ ജാതി വിവേചനവും അയിത്തവുമൊക്കെ പച്ചക്ക് വിവരിക്കുന്നുണ്ട്.

ന്യുനപക്ഷകമ്മീഷൻ ‘കേരളത്തിലെ സിഎസ്‌ഐ , പെന്തക്കോസ്ത് വിഭാഗങ്ങളെക്കുറിച്ച് നടത്തിയ ഈ പഠന റിപ്പോർട്ട് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ദളിത് സംഘടനകൾക്കിടയിലും ഇപ്പോൾ സജീവ ചർച്ചയായിരിക്കുകയാണ്. ദളിത് പിന്നോക്കസംഘടനകൾ എല്ലാം റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയും പഠന റിപ്പോർട്ടിലെ വിവരങ്ങൾ സത്യസന്ധവും അതീവ ഗൗരവമുള്ളതുമാണ് എന്നാണ് അഭിപ്രായപ്പെട്ടതെങ്കിലും റിപ്പോർട്ടിനെതിരെ കത്തോലിക്കാ സഭയും രംഗത്തുവന്നിട്ടുണ്ട്.

കത്തോലിക്കാ സഭയില്‍ എല്ലാ വിശ്വാസികള്‍ക്കും തുല്യപരിഗണനയാണുള്ളത്. സഭയ്ക്കുള്ളില്‍ ചിലര്‍ വിവേചനം അനുഭവിക്കുന്നു എന്ന ആരോപണം തെറ്റിദ്ധാരണാജനകമാണ്. ഇതു തിരുത്താന്‍ ന്യൂനപക്ഷ കമ്മീഷന്‍ തയ്യാറാകണം എന്നാണ് കത്തോലിക്കാ സഭയുടെ ആരോപണം.ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ ദളിതരോടും പിന്നോക്കക്കാരോടും സര്‍ക്കാരുകള്‍ നടത്തുന്ന വിവേചനം മറച്ചുവെച്ച്‌ ആരോപണം ഉന്നയിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള സത്വര നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സീറോമലബാർ സഭ പറയുന്നു

ദളിത് ക്രൈസ്തവരോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ കുറിച്ച്‌,അവരോടുള്ള നീതിനിഷേധത്തെ കുറിച്ച്‌ ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കമ്മീഷന്‍ മുന്നോട്ടുവരണം. ന്യൂനപക്ഷവിഭാഗമാണെന്നു വ്യക്തമാക്കുന്പോഴും സര്‍ക്കാര്‍ തലത്തില്‍ ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതു കൂടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.എന്ന് ജനറല്‍ സെക്രട്ടറി റവ.ഡോ. ആന്‍റണി മൂലയില്‍, കുടുംബ പ്രേഷിതവിഭാഗം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തില്‍, പ്രൊലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ലെയ്റ്റി ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തുടങ്ങിയവര്‍ സംയുക്തമായി ഇറക്കിയിരിക്കുന്ന പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു. സഭ എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് നില കൊള്ളുന്നത്. സഭയില്‍ എല്ലാ വിശ്വാസികള്‍ക്കും തുല്യപരിഗണന തന്നെയാണ് ലഭിക്കുന്നത്. സത്യങ്ങളെ മൂടി വച്ചു അസത്യങ്ങളെ പ്രചരിപ്പിച്ചു കൈയടി നേടാനുള്ള നീക്കമാണോ ഇത് എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സീറോമലബാര്‍സഭയുടെ പ്രൊലൈഫ് കമ്മീഷന്‍ ആരോപിക്കുന്നു.

ഏറെ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ കമ്മീഷൻറെ പൂർണ്ണരൂപം ഓൺലൈനായി വായിക്കാൻ ചുവടെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കവർ പേജ് – Google Docs (1)

മുഖവുര 2 – Google Docs

പൂർണ്ണരൂപം: Final Study മല.docx – Google Docs