Mon. Nov 23rd, 2026

അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും കടല്‍ക്ഷോഭം ശക്തി പ്രാപിച്ചതോടെ അടിയൊഴുക്കില്‍ പെട്ട് തീരത്ത് ഒഴുകിയെത്തിയത്. കടപ്പുറത്തെ മത്സ്യതൊഴിലാളികളാണ് തിമിംഗലത്തെ കണ്ടെതതിയത്.

10 മീറ്റര്‍ നീളവും 5 ടണ്ണില്‍ കൂടുതല്‍ ഭാരവും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 10 വയസ്സ് പ്രായവും ഉണ്ട് ഇതിന്. ജഡത്തിന് രണ്ടാഴ്ച്ച പഴക്കമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പ്രായമായതിനാലോ, ഉള്‍ക്കടലില്‍ കപ്പലിന്റെ ഭാഗങ്ങള്‍ കൊണ്ടുണ്ടായ അപകടത്തെത്തുടര്‍ന്നോ ചത്തതായിരിക്കാമെന്നും കടല്‍ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാല്‍ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്നും അധികൃതര്‍ പറഞ്ഞു.